വിമതനേതൃത്വം സിദ്ദിഖിന്

By Super

കൊച്ചി : മാക്ടയില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പുതിയ ചലച്ചിത്ര സംഘടനയുടെ താല്‍ക്കാലിക ചെയര്‍മാനായി സംവിധായകന്‍ സിദ്ദിഖിനെ തിരഞ്ഞെടുത്തു. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണനാണ് ജനറല്‍ കണ്‍വീനര്‍.

മൂന്നാഴ്ചയ്ക്കുളളില്‍ പുതിയ സംഘടനയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 19 അംഗ ഉപദേശക സമിതിയെയും കൊച്ചിയില്‍ ചേര്‍ന്ന ചലച്ചിത്ര തൊഴിലാളി സംഗമം തിരഞ്ഞെടുത്തു. ഹരിഹരന്‍, ജോഷി, ഫാസില്‍, ജോണ്‍ പോള്‍, സിബി മലയില്‍, രഞ്ജിത്, രഞ്ജി പണിക്കര്‍, ഭദ്രന്‍, കമല്‍ എന്നിവരാണ് ഉപദേശകസമിതിയിലെ പ്രമുഖര്‍.

ജോണ്‍പോള്‍ അധ്യക്ഷനായ സമിതി പുതിയ സംഘടനയ്ക്ക് വേണ്ട ഭരണഘടന തയ്യാറാക്കും. രണ്ടാഴ്ചയ്ക്കകം സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാകുമെന്നും അതിനുശേഷം ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ സംഘടനയുടെ പേര് പ്രഖ്യാപിക്കുമെന്നും തീരുമാനമായി.

മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റുമടക്കം സംഗമത്തില്‍ സംസാരിച്ച എല്ലാവരും മാക്ട ചെയര്‍മാന്‍ വിനയനെ അതിരൂക്ഷമായി വിമര്‍ശിച്ചു. വാക്കുകള്‍ സൂക്ഷിച്ച് വേണം ഉപയോഗിക്കാനെന്ന് വിനയനോട് മോഹന്‍ലാല്‍ ഉപദേശിച്ചു. മാക്ട പിളര്‍ന്നത് നല്ല കാര്യമാണെന്നും നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും അതിനാല്‍ വിനയനെതിരെ കൂടുതലൊന്നും പറയുന്നില്ലെന്നുമുളള മോഹന്‍ലാലിന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.

മോഹന്‍ലാല്‍ അമ്മയുടെ സെക്രട്ടറിയാണെന്നും അദ്ദേഹം അല്‍പം അധികപ്രസംഗം നടത്തിയാലും തങ്ങള്‍ കൂടെയുണ്ടാകുമെന്നും മമ്മൂട്ടി വിനയന് മറുപടിയായി പ്രഖ്യാപിച്ചു. സംഘടനയുടെ തലപ്പത്തിരുന്നാല്‍ എന്തും പറയാമെന്ന് കരുതരുതെന്ന് വിനയന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് മുന്നറിയിപ്പ് നല്‍കി.

നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, എഴുത്തുകാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകളുടെ പൂര്‍ണ പിന്തുണ പുതിയ സംരംഭത്തിനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാക്ടയില്‍ നിന്ന് വേര്‍പിരിഞ്ഞവരുടെ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പു നല്‍കിയിട്ടുളളതായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

മാക്ടയില്‍ ഇപ്പോള്‍ അംഗത്വമുളള എല്ലാ സംഘടനകള്‍ക്കും സമാന്തരമായ യൂണിയന്‍ ഉണ്ടാകും. ഇവരുടെ പിന്തുണയോടെ പുതിയ സംഘടനയ്ക്ക് രൂപം നല്‍കാനാണ് തീരുമാനം. പുതിയ സംഘടനയില്‍ അംഗത്വഫീസ് ഉണ്ടാകില്ലെന്നും ആരെയും വിലക്കുകയോ സമരം ചെയ്യുകയോ ചെയ്യില്ലെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Read more about: vinayan macta siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X