മമ്മൂട്ടിയും സിദ്ദിഖും വീണ്ടും

By Staff

Director Siddique
കോമഡി സിനിമകളുടെ തമ്പുരാന്‍ സിദ്ദിഖ് മമ്മൂട്ടിയെ നായകനാക്കിയെടുത്ത രണ്ടു ചിത്രങ്ങളും വന്‍വിജയമായിരുന്നു. ഹിറ്റ്ലര്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മെഗാ ഹിറ്റുകളിലൊന്നായപ്പോള്‍ ക്രോണിക് ബാച്ച്‍ലറും സൂപ്പര്‍ഹിറ്റുകള്‍ക്കിടയില്‍ സ്ഥാനം പിടിച്ചു.

മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതു തന്നെയാണ്. മിക്കവാറും അടുത്ത വര്‍ഷം ഈ ടീമിന്റെ മൂന്നാമത് ചിത്രം തീയേറ്ററിലെത്തും.

അഞ്ചു വര്‍ഷമായി സിദ്ദിഖിന്റെ ഒരു ചിത്രം മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. 2008, 2009 വര്‍ഷങ്ങളില്‍ മൂന്നു ചിത്രങ്ങള്‍ സിദ്ദിഖില്‍ നിന്ന പ്രതീക്ഷിക്കാമെന്ന് ഉറപ്പായിട്ടുണ്ട്.

ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സിദ്ദിഖ് ഇപ്പോള്‍. അതിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം. വിയറ്റ്നാം കോളനിയെന്ന മുന്‍ചിത്രം ബമ്പര്‍ ഹിറ്റായെങ്കിലും പിന്നീട് ഈ കൂട്ടുകെട്ട് ഉണ്ടായില്ല.

അടുത്ത വര്‍ഷത്തെ വിഷുക്കണിയായിരിക്കും മോഹന്‍ലാല്‍ സിദ്ദിഖ് ചിത്രം. തുടര്‍ന്ന് ക്രിസ്തുമസിന് മമ്മൂട്ടി ചിത്രവും റിലീസ് ചെയ്യാനാണ് സംവിധായകന്റെ പദ്ധതി.

സ്വന്തം സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ ഒരേയൊരു സംവിധായകനേ ഇന്ന് മലയാളത്തിലുളളൂ. ലാലിനോടൊപ്പവും പിന്നീട് ഒറ്റയ്ക്കും സിദ്ദിഖ് സംവിധാനം ചെയ്ത എല്ലാ മലയാള ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. മലയാളത്തിലെ തന്റെ സല്‍പ്പേരിന് കോട്ടം വരരുത് എന്നുളളതു കൊണ്ടാവാം, എങ്കള്‍ അണ്ണ, സാധു മിരണ്ടാല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ ചെയ്തപ്പോഴും മലയാളത്തില്‍ ബോധപൂര്‍വം ഒരിടവേള അദ്ദേഹം ഉണ്ടാക്കിയത്.

ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ നായകരാക്കി സിദ്ദിഖ് വീണ്ടുമൊരു പടയോട്ടത്തിനെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X