»   » നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ചോദ്യം ചെയ്‌തോ ?? താരം പറയുന്നത് !

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ചോദ്യം ചെയ്‌തോ ?? താരം പറയുന്നത് !

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ സിദ്ദിഖ്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ചോദ്യം ചെയ്തുവോയെന്നറിയാനായി നിരവധി പേര്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്ന് താരം പറയുന്നു. പോലീസ് അധികൃതരില്‍ നിന്ന് തനിക്ക് അത്തരത്തിലുള്ള യാതൊരു നിര്‍ദേശവും കിട്ടിയിട്ടില്ലെന്നും താരം പറഞ്ഞു.
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് താരങ്ങളായ ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനൊപ്പം സിദ്ദിഖും സംഭവസ്ഥലത്തേക്ക് പോയിരുന്നു. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനിടയിലാണ് താരം പോലീസ് ക്ലബിലേക്ക് പോയത്.

Siddique

ദിലീപിനെയും നാദിര്‍ഷയേയും കാണമമെന്നാവശ്യപ്പെട്ട് പോലീസ് ക്ലബിലെത്തിയ സിദ്ദിഖിന് ഇരുവരേയും കാണാന്‍ കഴിഞ്ഞിരുന്നില്ല. സമദിന് മാത്രമാണ് പോലീസ് ക്ലബിലേക്ക പ്രവേശനം നല്‍കിയത്.

English summary
Siddique clarifies rumours spreading about him

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam