ഫേസ്ബുക്കില്‍ നിങ്ങളുമായി ചാറ്റു ചെയ്യുന്നത് ഞാനല്ല, വ്യാജ ഫേസ്ബുക്ക് അക്കൌണ്ടിനെതിരേ സിദ്ദിഖ്
കുറച്ച് നാളായി നടന്‍ സിദ്ദിഖിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഒരാള്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആളുകളുമായി ചാറ്റു ചെയ്ത് വരികയാണ്. സിദ്ദിഖ് കൊല്ലിയില്‍ മാമതു എന്ന പേരിലാണ് ആ വ്യാജ അക്കൗണ്ട്.
ഇപ്പോഴിതാ വ്യാജ അക്കൗണ്ടിനെതിരേ പ്രതികരിച്ചുക്കൊണ്ട് സിദ്ദിഖ് രംഗത്തെത്തിയിരിക്കുന്നു. സിദ്ദിഖ് കൊല്ലിയില്‍ മാമതു എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് എന്റേതല്ല. ആരോ നിങ്ങളെ ചീറ്റ് ചെയ്യുന്നതാണ്- സിദ്ദിഖ്

ആരും അയാളുമായി ചാറ്റ് ചെയ്യുകയോ, അയാള്‍ അയക്കുന്ന ഫോട്ടോസ് ഷെയര്‍ ചെയ്യുകെയോ ചെയ്യരുത്. തന്റെ പേരില്‍ മറ്റാരോ ചെയ്യുന്ന ചതി മനസ്സിലാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications