മമ്മൂട്ടിയല്ല, ഭാസ്‌കറാണ് റാസ്‌കല്‍!!
മമ്മൂട്ടിയും സിദ്ദിഖും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തില്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ട്. അതാണ് ഹിറ്റ്‌ലറും ക്രോണിക്ബാച്ചിലറുമൊക്കെ. സിനിമയ്ക്ക് പറയാനുള്ളതൊക്കെ ഒറ്റവാക്കിലൊതുക്കുന്നതിന് സമാനമാണ് സിദ്ദിഖ് ചിത്രത്തിന് നല്‍കുന്ന പേര്. ഈ ജോഡി വീണ്ടും ഒന്നിക്കുമ്പോള്‍ പേരിലെ ആ പുതുമ നിലനിര്‍ത്തുന്നു.
മമ്മൂട്ടിയും സിദ്ദിഖും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് 'ഭാസ്‌കര്‍ ദ റാസ്‌ക്കല്‍' എന്ന് പേരിട്ടു. നേരത്തെ 'റാസ്‌ക്കല്‍' എന്ന് മാത്രമായിരുന്നു പേര്‍. എന്തായാലും പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷം' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി റിലീസ് ചെയ്യുന്നത്. വര്‍ഷത്തിന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാന്‍' എന്ന ചിത്രമാണ് മമ്മൂട്ടിയ്ക്ക്. ഫയര്‍മാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും സിദ്ദിഖ് ചിത്രം തുടങ്ങുന്നത്.


Click it and Unblock the Notifications