»   » എന്റെ ഇഷ്ടത്തിന് തലചീകാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് മമ്മൂട്ടി പറഞ്ഞു!!

എന്റെ ഇഷ്ടത്തിന് തലചീകാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് മമ്മൂട്ടി പറഞ്ഞു!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ദേഷ്യത്തെയും സ്‌നേഹത്തെയും കുറിച്ച് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇപ്പോള്‍ സിദ്ദിക് സംസാരിയ്ക്കുന്നത്. മനരോമയുടെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി മുണ്ട് തന്നെ ഉടുക്കണം എന്നത് സിദ്ധിഖിന്റെ വാശിയായിരുന്നു. പാന്റിട്ടാല്‍ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാം എന്ന് മമ്മൂട്ടിയും ലാലും പറഞ്ഞിട്ടും സിദ്ധിഖ് അനുസരിച്ചില്ല. നാടന്‍ ഹിറ്റ്‌ലറായിരിക്കണം എന്ന് സിദ്ധിഖിന് നിര്‍ബന്ധമായിരുന്നു.

ഒടുവില്‍ മമ്മൂട്ടി മുണ്ടിന് വഴങ്ങി. മുടി പിന്നിലേക്ക് ചീകിവയ്ക്കണം എന്നതായിരുന്നു രണ്ടാമത്തെ കാര്യം. അതിന് എത്ര പറഞ്ഞിട്ടും മമ്മൂട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വായിക്കൂ

എന്റെ ഇഷ്ടത്തിന് തലചീകാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് മമ്മൂട്ടി പറഞ്ഞു!!

മുടി പിന്നിലേക്ക് ചീകി വയ്ക്കാന്‍ പലതവണ ലാല്‍ ആവശ്യപ്പെട്ടിട്ടും മമ്മൂട്ടി അനുസരിച്ചില്ല. ഒടുവില്‍ ലാലുമായി വഴക്കിടുകയും ചെയ്തു. സിദ്ധിക്കും ഒന്ന് രണ്ട് തവണ പറഞ്ഞത്രെ.

എന്റെ ഇഷ്ടത്തിന് തലചീകാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് മമ്മൂട്ടി പറഞ്ഞു!!

അന്ന് മമ്മൂട്ടി കഥാപാത്രങ്ങള്‍ക്കായി വിഗ്ഗ് വയ്ക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ മുടി പിന്നിലേക്ക് ചീകില്ല എന്ന കാര്യത്തില്‍ അദ്ദേഹം വാശി പിടിച്ചുതന്നെ നിന്നു

എന്റെ ഇഷ്ടത്തിന് തലചീകാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് മമ്മൂട്ടി പറഞ്ഞു!!

എന്റെ ഇഷ്ടത്തിന് മുടി ചീകാന്‍ അനുവദിച്ചില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് പോലും മമ്മൂട്ടി പറഞ്ഞത്രെ

എന്റെ ഇഷ്ടത്തിന് തലചീകാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് മമ്മൂട്ടി പറഞ്ഞു!!

ഒടുവില്‍ ഷോട്ടിന്റെ സമയം ആയപ്പോള്‍ മേക്കപ്പ് മാന്‍ ജോര്‍ജ്ജിനെ വിളിച്ച് മുടി പിന്നിലേക്ക് ചികിവച്ചു. നിനക്ക് സമാധാനമായോ എന്നൊരു ചോദ്യവും മമ്മൂട്ടി ചോദിച്ചു- സിദ്ധിഖ് പറഞ്ഞു.

English summary
Siddique share an experience with mammootty during the hitler time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam