»   »  സിദ്ദിഖ് ചിത്രത്തില്‍ സിദ്ദിഖെത്തുന്നത് പുതിയ ഗെറ്റപ്പില്‍!

സിദ്ദിഖ് ചിത്രത്തില്‍ സിദ്ദിഖെത്തുന്നത് പുതിയ ഗെറ്റപ്പില്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സിദ്ദിഖ്. 25 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ സിദ്ദിഖും നടന്‍ സിദ്ദിഖും ഒരു ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. 1991 ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫുക്രി എന്ന ചിത്രത്തില്‍ സിദ്ദിഖിനും ആകര്‍ഷകമായ റോളാണ് ലഭിച്ചിരിക്കുന്നത്. ഇതു വരെ ചെയ്യാത്ത ഒരു റോളാണ് സിദ്ദിഖിന് ഫുക്രിയില്‍. സുലൈമാന്‍ ഫുക്രി എന്നാണ് സിദ്ദിഖിന്റെ കഥാപാത്രത്തിന്‍െ പേര്. ചിത്രത്തിലെ നായകന്‍ ജയസൂര്യ സിദ്ദിഖിന്റെ കൊച്ചുമകനാണ്.

Read more: ഏതോ ജന്മ കല്‍പ്പനയില്‍....സെറീന വഹാബ് മലയാളത്തില്‍ തിരിച്ചെത്തുന്നു!

siddiqueinfukri-27-147

പ്രയാഗ മാര്‍ട്ടിനും അനു സിതാരയുമാണ് ഫീമെയില്‍ റോളിലെത്തുന്നത്. നടന്‍ ലാലും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എം ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണൂരും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ലക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ആത്മസംതൃപ്തിയ്ക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കുകയും ചെയ്യുന്ന കഥാപാത്രമാണ് ലക്കി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലാണ് സിദ്ദിഖ് സംവിധായകന്‍ സിദ്ദിഖുമായി ആദ്യമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

English summary
Siddique, is one such actor, who has won the hearts of the audiences, by portraying some versatile characters. The ability of the actor to adapt to any type of characters, make him a class apart.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam