»   » 'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

Written By:
Subscribe to Filmibeat Malayalam

തന്റെ ജീവിതത്തില്‍ മോഹന്‍ലാലിനുള്ള പ്രധാന്യത്തെ കുറിച്ച് നടന്‍ സിദ്ധിഖ്. ഭാര്യയുടെ മരണ ശേഷം തളര്‍ന്നിരിയ്ക്കുകയായിരുന്ന തനിക്ക് ആശ്വാസം ലഭിച്ചത് മോഹന്‍ലാലില്‍ നിന്നാണെന്ന് സിദ്ധിഖ് പറഞ്ഞു.

ഭാര്യയുടെ മരണത്തിന് ശേഷം സിദ്ധിഖ് സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് കന്മദത്തില്‍ ഒരു വേഷം ഉണ്ടെന്ന് പറഞ്ഞ് ലോഹിതദാസ് വിളിയ്ക്കുന്നത്. തുടര്‍ന്ന് വായിക്കൂ

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

ഒറ്റ സീനുള്ള ഒരു രംഗമാണെന്നും ഇത് സിദ്ദിഖ് തന്നെ അവതരിപ്പിയ്ക്കണം എന്നും ലോഹിതദാസ് പറഞ്ഞപ്പോള്‍ ആദ്യം സിദ്ധിഖിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ താങ്കള്‍ അങ്ങനെ ഉള്‍വലിഞ്ഞു നില്‍ക്കേണ്ട ആളല്ല എന്നൊക്കെ ലോഹിതദാസ് പറഞ്ഞതോടെ വരാം എന്ന് സിദ്ധിഖ് സമ്മതിച്ചു. അങ്ങനെ മുംബൈയിലെത്തി.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

മുംബൈയിലായരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. ടീം താമസിയ്ക്കുന്ന ഹോട്ടലില്‍ നിന്നും രണ്ട് മണിക്കൂറോളം യാത്ര ചെയ്തിട്ട് വേണം ലൊക്കേഷനിലെത്താന്‍. മോഹന്‍ലാലിനൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് അന്ന് സിദ്ധിഖ് ലൊക്കേഷനിലേക്ക് പോയത്.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

കാറില്‍ രണ്ട് പേരും പരസ്പരം സംസാരിച്ചുകൊണ്ടിരിയ്‌ക്കെ ലാല്‍ ചോദിച്ചു, ഇനിയൊരു വിവാഹം ഒക്കെ കഴിക്കണ്ടേ. ഇനിയോ എന്ന് ചോദിച്ചപ്പോള്‍ ഇനിയെന്താ കുഴപ്പം എന്നായി ലാല്‍. ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാന്‍ കഴിയില്ല എന്ന് സിദ്ധിഖ് പറഞ്ഞു.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

'ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാവുമോ. അല്ലെങ്കിലും സിദ്ധിഖിന് മാത്രമേ ഉള്ളോ പ്രശ്‌നങ്ങള്‍. ഇതിനേക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഇവിടെ ജീവിയ്ക്കുന്നില്ലേ. ഇതൊന്നും നിങ്ങള്‍ ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോഴേ അതൊക്കെ എഴുതി വച്ചിട്ടുണ്ട്. അതാര്‍ക്കും മാറ്റിമറിക്കാനാകില്ല'- മോഹന്‍ലാല്‍ സിദ്ധിഖിനോട് പറഞ്ഞു.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

ലാലിന്റെ വാക്കുകള്‍ എന്റെ കഠിനമായ വേദനകളെ ലഘൂകരിച്ചു എന്ന് സിദ്ധിഖ് പറയുന്നു. അതുവരെ തലയില്‍ തിരികിവച്ച ബാലിശമായ ചിന്തകളെല്ലാം വിട്ടുപോയി.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നു. പക്ഷേ ഈ മനുഷ്യന്‍ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ പിന്നീടുള്ള എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു- സിദ്ധിഖ് പറഞ്ഞു.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

ആദ്യ ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം സിദ്ധിഖ് സീനയെ വിവാഹം ചെയ്തു. രണ്ട് കുട്ടികളാണ് സിദ്ധിഖിനുള്ളത്. ആദ്യ ബന്ധത്തിലുള്ള മകന്‍ ഷഹീന്‍ പത്തേമാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി.

English summary
Siddique telling about his personal attach with Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X