സിദ്ധാര്‍ത്ഥ് ഭരതന്‍ അച്ഛനായി! അമ്മയും മകളും സുഖമായിരിക്കുന്നു! ചിത്രങ്ങള്‍ പുറത്തുവിട്ട് താരം!
അഭിനേതാവും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് മകള്‍ ജനിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സിദ്ധാര്‍ത്ഥായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മകളെ ഓമനിക്കുന്ന സുജിനയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിയത്. 2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് സുജിന എത്തിയത്.
ഉത്രാളിക്കാവില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥും സുജിനയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 2000ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യവിവാഹം. അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് വിവാഹമോചനം നേടുകയായിരുന്നു ഇരുവരും. അഭിനേതാവായി മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ്.
നമ്മളെന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതനെന്ന അഭിനേതാവിനെ പ്രേക്ഷകര്‍ കണ്ടത്. അരങ്ങേറിയത് നടനായാണെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവണമെന്നായിരുന്നു സിദ്ധാര്‍ത്ഥ് ആഗ്രഹിച്ചത്. അച്ഛന്റെ സിനിമയായ നിദ്രയൂടെ റീമേക്കിലൂടെയായിരുന്നു ആ ആഗ്രഹം മകന്‍ സാധിപ്പിച്ചത്. നായകനായി സിദ്ധാര്‍ഥ് എത്തിയപ്പോള്‍ ചിത്രത്തില്‍ നായികയായത് റിമ കല്ലിങ്കലായിരുന്നു. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവുമായാണ് പിന്നീട് താരപുത്രനെത്തിയത്.

വര്‍ണ്യത്തില്‍ ആശങ്കയുമായും സിദ്ധാര്‍ത്ഥ് എത്തിയിരുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും സംഘവുമായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സൗബിന്‍ ഷാഹിറിനെ നായകനാക്കിയൊരുക്കുന്ന ജിന്നിന്റെ പണിപ്പുരയിലാണ് താരം. ജിന്നിലേക്ക് കടന്നതിന്റേയും ഷൂട്ടിംഗിനിടയിലെ മനോഹരനിമിഷങ്ങളൊക്കെ പങ്കുവെച്ച് താരം എത്തിയിരുന്നു.
Recommended Video
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച താരത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. മീര നന്ദന്‍, ആഷിഖ് അബു, മധു വാര്യര്‍, ശൃന്ദ, ആന്‍ അഗസ്റ്റിന്‍, മണികണ്ഠന്‍ ആചാരി, ആര്യ, റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, പ്രിയങ്ക നായര്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, രാധിക റെസിയ തുടങ്ങിയവരെല്ലാം സിദ്ധാര്‍ത്ഥിനും സുജിനയ്ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.
സുജിനയുടേയും കുഞ്ഞിന്റേയും ഫോട്ടോ പങ്കുവെച്ച് മഞ്ജുപിള്ള എത്തിയിട്ടുണ്ട്. പേരന്റിംഗിലേക്ക് സിദ്ധു അച്ഛനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു താരത്തിന്റെ കമന്റ്. സിദ്ധാര്‍ത്ഥിനെ ടാഗ് ചെയ്തായിരുന്നു മഞ്ജുപിള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications











