ഹണിമൂണൊക്കെ കഴിഞ്ഞു! ഇനി ജിന്നിനൊപ്പമെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍! കുറിപ്പ് വൈറലാവുന്നു!

ഭരതന്റേയും കെപിഎസി ലളിതയുടേയും മകനായ സിദ്ധാര്‍ഥ് ഭരതന്‍ അഭിനേതാവായാണ് അരങ്ങേറിയത്. നമ്മള്‍ എന്ന ക്യാംപസ് ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. ജിഷ്ണുവിനും ഭാവനയ്ക്കുമൊപ്പം സിദ്ധാര്‍ത്ഥിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധായകനായി അരങ്ങേറുന്നതിനെക്കുറിച്ചും താരപുത്രന്‍ തുറന്നുപറഞ്ഞിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥായിരുന്നു. പുതിയ സിനിമയായ ജിന്നിനെക്കുറിച്ച് അദ്ദേഹം നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

സൗബിന്‍ ഷാഹിറും നിമിഷ സജയനും നായികനായകന്‍മാരായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന സന്തോഷം പങ്കുവെച്ചായിരുന്നു താരപുത്രന്‍ എത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ജിന്ന് എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. കുടുംബ പശ്ചാത്തലത്തിലൊരുക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ് ഈ സിനിമ. രാജേഷ് ഗോപിനാഥന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കലിക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹമായിരുന്നു.

Sidharth

അടുത്തിടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് സുജിന എത്തിയത്. ഇവരുടെ വിവാഹത്തിന്‍രെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഹണിമൂണാഘോഷമൊക്കെ പൂര്‍ത്തിയാക്കി അടുത്ത സിനിമയിലേക്ക് കടക്കുകയാണ് സിദ്ധാര്‍ത്ഥെന്നാണ് ആരാധകരും പറയുന്നത്. അധികം വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഗിരീഷ് ഗംഗാധരനാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X