സിദ്ധാര്‍ത്ഥിന്റെ വിശ്രമിജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി സിദ്ധാര്‍ത്ഥ് ഭരതന്‍ അപകടത്തില്‍ പെട്ടത്. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുന്ന സിദ്ധാര്‍ത്ഥ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആറ് മാസം വിശ്രമ ജീവിതത്തിലാണ്.
അപ്പോഴും വെറുതെയിരിക്കാന്‍ സിദ്ധാര്‍ത്ഥില്ല. ലാലിനെ വച്ച് ചെയ്യാനിരുന്ന ആ ചിത്രത്തിന്റെ പണി ഈ വിശ്രമജീവിതത്തില്‍ പൂര്‍ത്തിയാകാന്നാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥിന്റെ പ്ലാന്‍.

സിദ്ധാര്‍ത്ഥിന്റെ വിശ്രമജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നി ചിത്രങ്ങളിലൂടെ സംവിധാന രംഗത്തേക്ക് കടന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ അടുത്തതായി ചെയ്യാനിരുന്നത് മോഹന്‍ലാലിനൊപ്പമൊരു സിനിമയിയിരുന്നു. എഴുത്ത് പൂര്‍ത്തിയാക്കി ലാലിനെ കാണാനിരുന്നപ്പോഴാണ് അപകടം പറ്റിയത്.

സിദ്ധാര്‍ത്ഥിന്റെ വിശ്രമജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
സെപ്തംബര്‍ 12 നുണ്ടായ അപകടത്തില്‍ സിദ്ധാര്‍ത്ഥിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തലയില്‍ രക്തസ്രാവവും തലയോട്ടിക്ക് പരിക്കും ഏറ്റ സിദ്ധാര്‍ത്ഥ് പക്ഷേ അത്ഭുതകരമായ വിധത്തില്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അപകട നില തരണം ചെയ്തു.

സിദ്ധാര്‍ത്ഥിന്റെ വിശ്രമജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
തുടയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ മാത്രമാണ് ഇപ്പോള്‍ ബുദ്ധിമുട്ട്. എന്നാല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ഇതും ശരിയാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ വിശ്രമജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
ഈ ആറ് മാസത്തെ വിശ്രമ ജീവിതം സൂപ്പര്‍സ്റ്റാറിന്റെ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ തീരുമാനം.

സിദ്ധാര്‍ത്ഥിന്റെ വിശ്രമജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
അപകടത്തിന് ശേഷം ആദ്യമായി സിദ്ധാര്‍ത്ഥ് മാതാവ് കെ പി എ സി ലളിതയ്‌ക്കൊപ്പം വ്യാഴാഴ്ച പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്തുണയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തവര്‍ക്ക് സിദ്ധാര്‍ത്ഥ് നന്ദി പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ വിശ്രമജീവിതം മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കും!!
മകന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ കെ പി എ സി ലളിത കണ്ണീര്‍ പൊഴിച്ചുകൊണ്ട് ഒപ്പം നില്‍പ്പുണ്ടായിരുന്നു. അപകടദിവസം മകന്റെ മുഖം കണ്ടപ്പോള്‍ മരിച്ചു പോയെന്നാണ് തോന്നിയതെന്നും പിന്നീട് മകന്‍ അമ്മേയെന്ന് വിളിച്ചപ്പോഴാണ് ജീവിതം തിരിച്ചുകിട്ടിയതെന്നും ലളിത പറഞ്ഞു.

Click it and Unblock the Notifications