»   »  ദിലീപിനെതിരെയുള്ള ഭീഷണിയൊന്നും വിലപ്പോവില്ല, ഇങ്ങനെ പറയാന്‍ ശക്തമായൊരു കാരണമുണ്ട്!

ദിലീപിനെതിരെയുള്ള ഭീഷണിയൊന്നും വിലപ്പോവില്ല, ഇങ്ങനെ പറയാന്‍ ശക്തമായൊരു കാരണമുണ്ട്!

Posted By:
Subscribe to Filmibeat Malayalam
ദിലീപിനെതിരായ ഭീഷണി വിലപ്പോയില്ല | filmibeat Malayalam

അറസ്റ്റിലായ നടനൊപ്പം അഭിനയിക്കരുത്, തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മലയാള സിനിമയിലെത്തുന്നതിനിടയില്‍ ആദ്യം നേരിട്ട വെല്ലുവിളി ഇതായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് സിനിമാമേഖലയില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് വന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായ ദിലീപ് അത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ദിലീപിന്റെ അറസ്റ്റിനു ശേഷം മലയാള സിനിമയില്‍ ദിലീപ് അനുകൂലികളും പ്രതികൂലികളുമായി രണ്ട് ഗ്രൂപ്പ് രൂപപ്പെട്ടിരുന്നു. അറസ്റ്റിലായ താരത്തെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം. എന്നാല്‍ മറുവിഭാഗമാവട്ടെ കോടതി നടപടിക്ക് ശേഷം അക്കാര്യത്തെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയപ്പോളാണ് ഈ ഭിന്നത പ്രകടമായത്. സഹതാരത്തെ ആക്രമിച്ചതിന് അറസ്റ്റിലായ ദിലീപിന്റെ സിനിമകളുമായി സഹകരിക്കേണ്ടെന്ന തരത്തിലും തീരുമാനങ്ങളുണ്ടായിരുന്നു.

കമ്മാരസംഭവത്തിലൂടെ മലയാള സിനിമയിലേക്ക്

പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ സിദ്ധാര്‍ത്ഥ് മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. തമിഴ് സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റത്തില്‍ ആരാധകര്‍ ഏറെ ആവേശഭരിതരായിരുന്നു. എന്നാല്‍ മലയാളത്തില്‍ എത്തുന്നതിന് മുന്‍പ് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തിന് ലഭിച്ചത്.

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് ഭീഷണി

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് ഭീഷണി ലഭിച്ചിരുന്നു. ദിലീപിനെ മലയാള സിനിമയില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഭീഷണി പ്രയോഗിച്ചത്.

ഭീഷണി ഏറ്റില്ല

എന്നാല്‍ ദിലീപിനൊപ്പം അഭിനയിക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. ആരോപണങ്ങളും ഭീഷണിയുമൊന്നും എവിടെയും ഏറ്റില്ല. അന്യഭാഷാ താരമായതിനാല്‍ ഭീഷണി ഫലിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അത്തരം ഭീഷണിക്കൊന്നും വഴങ്ങുന്ന താരമല്ല താനെന്ന് സിദ്ധാര്‍ത്ഥ് തെളിയിച്ചു.

കമ്മാരസംഭവം പൂര്‍ത്തിയാക്കി

ആദ്യ മലയാള ചിത്രം പൂര്‍ത്തിയാക്കി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ റിലീസിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ശക്തമായ കഥാപാത്രം

പ്രധാന കഥാപാത്രമായ കമ്മാരനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായാണ് സിദ്ധാര്‍ത്ഥ് വേഷമിട്ടത്. മൂന്ന് ഷെഡ്യൂളുകളിലായാണ് സിദ്ധാര്‍ത്ഥിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്.

മറ്റ് താരങ്ങള്‍

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ മുരളി ഗോപിയും പ്രധാന കതാപാത്രമായി എത്തുന്നുണ്ട്. നമിതാ പ്രമോദാണ് നായികയായി എത്തുന്നത്. മൂന്ന് ഗെറ്റപ്പുകളിലാണ് ദിലീപ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

തിയേറ്ററുകളിലേക്ക് എത്തുന്നത്

വിഷുവിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ദിലീപ് അറസ്റ്റിലായതിന് ശേഷം അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. അറസ്റ്റിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ആദ്യ ചിത്രമായ രാമലീലയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ശക്തമായ ആരാധകപിന്തുണ

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെതിരെയുള്ള പ്രചാരണങ്ങളും ബഹിഷ്‌കരണ ഭീഷണികളും തുടരുമ്പോഴും മറുഭാഗത്ത് താരത്തിന് ശക്തമായ ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Sidharth completes Kammarasambavm shoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X