തന്നെയും അമ്മയേയും വ്യക്തിഹത്യ നടത്തുന്നതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യം എന്താണെന്നു സിദ്ധാര്‍ത്ഥ്

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ അറിയിച്ചു.

By Nihara

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രമധ്യേ യുവനടി ആക്രമിക്കപ്പെട്ട വാര്‍ത്തകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിന് പിന്നിലെ നിഗൂഢതയെക്കുറിച്ചും അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്ന് പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടനും യുവസംവിധായകനുമായ താരത്തിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായതെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചാരത്തിലുണ്ട്. എന്നാല്‍ അത് തന്‍റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നറിഞ്ഞ ഞെട്ടലിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അത്തരം പ്രചരണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.

 നിരപരാധിയാണെന്നറിഞ്ഞ് വിട്ടയച്ചു

പേരിലുള്ള സമാനത കൊണ്ട് സുഹൃത്തിനെ ചോദ്യം ചെയ്തു

യുവ അഭിനേത്രിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലും അല്ലാതെയുമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പേരിലെ സമാനത കൊണ്ട് തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറിനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ നിരപരാധിയാണെന്നു കണ്ട് വിട്ടയയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത

വീട് റെയ്ഡ് ചെയ്തുവെന്ന് പ്രചരിപ്പിച്ചു

സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്ത സംഭവത്തിനു ശേഷം തന്‍റെ വീട് റെയ്‍ഡ് ചെയ്തുവെന്നും താന്‍ വീട്ടിലുള്ളപ്പോള്‍ ആയിരുന്നുവെന്നും പ്രതികളുമായി അടുത്ത ബന്ധമുള്ളയാളാണ് താനെന്ന രീതിയില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെല്ലാം വ്യാജവാര്‍ത്തയാണ്.

ശക്തമായി പ്രതിഷേധിക്കുന്നു

അമ്മയും ഞാനും തൃശ്ശൂരിലായിരുന്നു

തന്നെ ചോദ്യം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസം ഞാനും എന്റെ അമ്മയും തൃശൂർ ITFoK മേളയിൽ പങ്കെടുക്കുകയായിരുന്നു, മനുഷ്വത്വരഹിതമായ ഇത്തരം വാർത്തകൾ കെട്ടി ചമയ്ക്കുന്ന വാർത്ത മാധ്യമങ്ങൾക്കെതിരെ താന്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് കുറിച്ചിട്ടുണ്ട്.

നിയമവിചാരണ മാധ്യമങ്ങള്‍ നടത്തേണ്ട

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

നിയമവിചാരണ നടത്താന്‍ നാട്ടില്‍ പോലീസും നിയമവ്യവസ്ഥയും ഉള്ളപ്പോള്‍ വ്യാജപ്രതികളെ സൃഷ്ടിച്ച് മാധ്യമവിചാരണ നടത്തേണ്ട ആവശ്യമില്ല. തന്നെയും തന്‍റെ കുടുംബത്തെയും അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുവസംവിധായകന്‍ കുറിച്ചിട്ടുണ്ട്.

വ്യാജവാര്‍ത്ത പ്രചരണത്തിനെതിരെ

പ്രതികരണവുമായി ദിലീപും സിദ്ധാര്‍ത്ഥും

പോലീസിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ആലുവയില്‍ വച്ച് പോലീസ് ചോദ്യം ചെയ്ത നടന്‍ താനല്ലെന്നും ആരാണെന്ന് മാധ്യമങ്ങള്‍ പോലീസിനോട് അന്വേഷിച്ച് കണ്ടെത്തണമെന്നും ദിലീപ് പ്രതികരിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ അന്വേഷണം ചലച്ചിത്രമേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഹണി ബീ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

വ്യാജവാര്‍ത്ത തന്നെ ഞെട്ടിച്ചു

നിഗൂഢ ലക്ഷ്യമുള്ളവര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്തതായും സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ കാക്കനാടുള്ള നടന്‍ കൂടിയായ യുവസംവിധായകന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയെന്നുമായിരുന്നു പത്രങ്ങളിലെ വാര്‍ത്ത.

വാര്‍ത്ത വേദനിപ്പിച്ചു

വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ്

പ്രമുഖ ചലച്ചിത്ര താരത്തെ തട്ടിക്കൊണ്ടുപോയ കേസില്‍ സംവിധായകനും നടനുമായ ആളുടെ ഫ്‌ളാറ്റില്‍ നിന്ന് പ്രതികളിലൊരാളെ പിടികൂടിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് താനാണെന്ന തരത്തിലുള്ള പ്രചരണം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ് താനെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് യുവതാരം കാര്യങ്ങള്‍ വിശദമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X