»   » ആ വാര്‍ത്ത തന്നെ ഏറെ ഞെട്ടിച്ചു, ഷോക്ക് മാറിയിട്ട് പ്രതികരിക്കുമെന്നും സിദ്ധാര്‍ത്ഥ്

ആ വാര്‍ത്ത തന്നെ ഏറെ ഞെട്ടിച്ചു, ഷോക്ക് മാറിയിട്ട് പ്രതികരിക്കുമെന്നും സിദ്ധാര്‍ത്ഥ്

Posted By: Nihara
Subscribe to Filmibeat Malayalam

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രമധ്യേ യുവനടി ആക്രമിക്കപ്പെട്ട വാര്‍ത്തകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിന് പിന്നിലെ നിഗൂഢതയെക്കുറിച്ചും അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്ന് പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടനും യുവസംവിധായകനുമായ താരത്തിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായതെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചാരത്തിലുണ്ട്. എന്നാല്‍ അത് തന്‍റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നറിഞ്ഞ ഞെട്ടലിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

വാര്‍ത്ത വേദനിപ്പിച്ചു

പ്രമുഖ ചലച്ചിത്ര താരത്തെ തട്ടിക്കൊണ്ടുപോയ കേസില്‍ സംവിധായകനും നടനുമായ ആളുടെ ഫ്‌ളാറ്റില്‍ നിന്ന് പ്രതികളിലൊരാളെ പിടികൂടിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് താനാണെന്ന തരത്തിലുള്ള പ്രചരണം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ് താനെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് യുവതാരം കാര്യങ്ങള്‍ വിശദമാക്കിയത്.

വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നു

തന്റെ ഫ്‌ളാറ്റില്‍ നിന്ന് ആരെയും പിടികൂടിയിട്ടില്ല, അത്തരമൊരു വാര്‍ത്ത അടിസ്ഥാനരഹിതമാണ്.രാവിലെ മുതല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിശദമായി പ്രതികരിക്കാമെന്നാണ് ആലോചിക്കുന്നത്. ഏതായാലും ഇപ്പോള്‍ അതിനുള്ള മാനസികാവസ്ഥയില്‍ അല്ല.

ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല

വ്യാജവാര്‍ത്തയുണ്ടാക്കിയ ആഘാതം മാറിയതിന് ശേഷം ഇക്കാര്യത്തില്‍ തന്റെ പ്രതികരണം ഉണ്ടാകുമെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്തതായും സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ കാക്കനാടുള്ള നടന്‍ കൂടിയായ യുവസംവിധായകന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയെന്നുമായിരുന്നു പത്രങ്ങളിലെ വാര്‍ത്ത.

ദിലീപ് പ്രതികരിച്ചിരുന്നു

പോലീസിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ആലുവയില്‍ വച്ച് പോലീസ് ചോദ്യം ചെയ്ത നടന്‍ താനല്ലെന്നും ആരാണെന്ന് മാധ്യമങ്ങള്‍ പോലീസിനോട് അന്വേഷിച്ച് കണ്ടെത്തണമെന്നും ദിലീപ് പ്രതികരിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ അന്വേഷണം ചലച്ചിത്രമേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഹണി ബീ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

English summary
Malayalam actor Sidharth Bharathan said it was disheartening to notice that his name was being dragged into the actress attack case. "I was shocked to see that many raised their fingers at me. It's fake news and I wonder how such reports are getting widely circulated,'' said Sidharth, son of veterian actress K.P.A.C. Lalitha and late director Bharatan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam