»   » സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്നു, 100 കോടി മുതല്‍ മുടക്ക്, മലയാളത്തിന് അഭിമാനിക്കാം

സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്നു, 100 കോടി മുതല്‍ മുടക്ക്, മലയാളത്തിന് അഭിമാനിക്കാം

By: Sanviya
Subscribe to Filmibeat Malayalam

100 കോടി മുതല്‍ മുടക്കില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. ഒരു ചരിത്ര കഥയാണ് ചിത്രം. സംവിധാനം ചെയ്യുന്നത് പരസ്യ രംഗത്ത് ക്രിയേറ്റീവ് ഡയറക്ടറും വിഎഫ്എക്‌സ് സൂപ്പര്‍ വൈസറുമായ സിധില്‍ സുബ്രമണ്യനാണ്.

മലയാളത്തിലടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു വര്‍ഷത്തോളം വരുന്ന മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതെന്നാണ് അറിയുന്നത്.

Read Also: വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്നു, മോഹന്‍ലാലിന് ശേഷം പൃഥ്വിരാജ്

മലയാളത്തിന് അഭിമാനിക്കാം

കേരള കരയ്ക്ക് അഭിമാനിക്കാം. മലയാള ഭാഷയെയും സംസ്‌കാരത്തെയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു ചിത്രമാണിത്.

കേരളത്തെ കുറിച്ച്

കേരള ചരിത്രത്തില്‍ പ്രധാന സ്ഥാനം വഹിച്ചിട്ടുള്ള മാമങ്കത്തെ ആസ്പദമാക്കി ഒരുക്കുന്നതാണ് ചിത്രം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലെ മാമങ്കത്തില്‍ സാമുതിരിയോട് പടപൊരുതിയ ചെങ്ങഴി നമ്പ്യാര്‍, ചന്ദ്രോത്ത് പണിക്കര്‍ തുടങ്ങിയ ചാവേറുകളുടെ വീര കഥകളാണ് ചിത്രത്തിലൂടെ പറയുന്നത്.

ബാക്ക് ടൂ ലൈഫിന്റെ തിരക്കിലാണ് സംവിധായകന്‍

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന 'ബാക്ക് ടു ലൈഫ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിധില്‍ സുബ്രമണ്യന്‍. ഏകദേശം മൂന്ന് വര്‍ഷത്തോളം വരുന്ന ഗ്രാഫിക്‌സ് അകമ്പടിയോടെ ഒരുക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

കൂടുതല്‍ വിവരങ്ങള്‍

ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

English summary
Sidhil Subramanian new film,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam