»   » ദിലീപിന്‍റെ അറസ്റ്റോടെ അമ്മ പിളര്‍പ്പിലേക്ക്,പുറത്താക്കിയതില്‍ രണ്ടഭിപ്രായം !!

ദിലീപിന്‍റെ അറസ്റ്റോടെ അമ്മ പിളര്‍പ്പിലേക്ക്,പുറത്താക്കിയതില്‍ രണ്ടഭിപ്രായം !!

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. നാടകീയ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഒടുവില്‍ നാടകീയമായി അറസ്റ്റും. സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള കാര്യമായിരുന്നു അരങ്ങേറിയത്. സംശയക്കണ്ണുകള്‍ ദിലീപിന് നേരെ നീണ്ടപ്പോഴും താരസംഘടനയായ അമ്മയും സഹപ്രവര്‍ത്തകരും താരത്തിനൊപ്പമായിരുന്നു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാത്തത് വന്‍വിവാദമായിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ കളക്ടീവ് സിനിമ രൂപീകരിച്ചത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയായ ഫിയോക്കും താരത്തെ പിന്തള്ളിയിരുന്നു.

അമ്മ പിളര്‍പ്പിലേക്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോട് കൂടി താരസംഘടനയായ അമ്മ പിളര്‍പ്പിലേക്ക് എത്തിയിരിക്കുകയാണ്. ദിലീപിനെ പുറത്താക്കിയ നടപടി ശരിയായില്ലെന്നും ശിക്ഷിക്കും വരെ കാത്തിരിക്കാമായിരുന്നുവെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ മറുവിഭാഗമാവട്ടെ താരത്തെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു.

നിര്‍ണ്ണായകമായ യോഗത്തിന് ശേഷം തീരുമാനിച്ചത്

ദിലീപ് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയുടെ നിര്‍ണ്ണായക യോഗം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്നത്. ഈ യോഗത്തിന് ശേഷമാണ് ദിലീപിനെ പുറത്താക്കിയത്. രമ്യാ നമ്പീശന്‍, ആസിഫ് അലി, പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സിദ്ദിഖിന്റെ നേതൃത്വത്തില്‍ അടുത്ത യോഗം

ദിലീപിന്റെ അറസ്റ്റും പുറത്താക്കിയ നടപടിയും പരിശോധിക്കുന്നതിനായി നടന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ അമ്മയുടെ യോഗം വീണ്ടും ചേരുന്നുണ്ട്. നേതൃമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും.

ദിലീപിന് പിന്തുണയുമായി സിദ്ദിഖ്

കോടതി നടപടിക്ക് ശേഷം ദിലീപിനെതിരെ നടപടി സ്വീകരിക്കുന്നതായിരുന്നു ഉചിതമെന്ന നിലപാടിലാണ് സിദ്ദിഖും സംഘവും. മാധ്യമവാര്‍ത്തകളും പൊതുബോധവും പരിഗണിച്ച് സംഘടനയില്‍ നിന്നും പുറത്താക്കിയത് ശരിയായില്ലെന്ന നിലപാടിലാണ് ഇവര്‍.

യുവതാരങ്ങള്‍ അനുകൂലിക്കില്ല

സിദ്ദിഖിന്റെ നിലപാടില്‍ യുവതാരങ്ങള്‍ യോജിക്കില്ലെന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണ്ണായകമായ യോഗത്തിന് മുന്‍പു തന്നെ യുവതാരങ്ങള്‍ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ തങ്ങളുടെ അഭിപ്രായം സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് അവര്‍ പ്രതികരിച്ചിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് പൃഥ്വിരാജിനെ പരിഗണിക്കണമെന്ന ആവശ്യം

ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് പൃഥ്വിരാജിനെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ട്രഷറര്‍ സ്ഥാനമോ , വര്‍ക്കിംഗ് പ്രസിഡന്റെ എന്ന പുതിയ തസ്തികയോ സിദ്ദിഖിന് നല്‍കണമെന്ന ആവശ്യത്തിലാണ് മറുവിഭാഗം.

അമ്പതു ശതമാനം സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെടും

ദിലീപിന്റെ അറസ്റ്റിനു ശേഷം നടന്ന നിര്‍ണ്ണയാക യോഗത്തില്‍ അമ്പതു ശതമാനം സ്ത്രീ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കിയിരുന്നു. അടുത്ത യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. നിലവില്‍ കുക്കു പരമേശ്വരന്‍, രമ്യ നമ്പീശന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ളത്.

English summary
Sidhique tries to organise the members, who stand with Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam