പാര്‍വ്വതി പറഞ്ഞതിനെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചു, അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു!
Recommended Video

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ മമ്മൂട്ടി പ്രതികരിക്കാത്തതെന്താണെന്നായിരുന്നു ചിലരുടെ സംശയം. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള വിമര്‍ശനം ശക്തമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടി കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.
പാര്‍വ്വതിയുടെ പ്രസംഗം കേട്ട അന്നു തന്നെ ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചിരുന്നു. കുട്ടികളെല്ലെടാ, അവരെന്തെങ്കിലും പറഞ്ഞോട്ടെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചതെന്നും സിദ്ദിഖ് കുറിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് പറയണമെന്ന് തോന്നി
കസബയും പാര്‍വ്വതിയും മമ്മൂട്ടിയും അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ഇതേക്കുറിച്ച് രണ്ട് വാക്ക് പറയണമെന്ന് തോന്നിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

പാര്‍വ്വതി പറഞ്ഞത്
ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പാര്‍വ്വതി കസബയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. മമ്മൂട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന സീന്‍ കണ്ടപ്പോള്‍ തനിക്ക് വിഷമമായെന്നായിരുന്നു പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍.

വിറളി പിടിക്കേണ്ട കാര്യമില്ല
അവരവരുടെ അഭിപ്രായം തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത് ആ കുട്ടി അവരുടെ അഭിപ്രായം തുറന്നു പറഞ്ഞതിന് ആരും വിറളി പിടിക്കേണ്ട കാര്യമില്ലെന്നും താരം കുറിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പ്രതികരണം
പാര്‍വ്വതിയുടെ പ്രസംഗം കേട്ടപ്പോള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഭവിഷ്യത്തുകളെക്കുറിച്ച് മുന്‍കൂട്ടി കാണണം
ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നതിനിടയില്‍ അതിന് ശേഷം വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കൂടി പാര്‍വ്വതി ചിന്തിക്കണമായിരുന്നുവെന്നും സിദ്ദിഖ് കുറിച്ചിട്ടുണ്ട്.

മമ്മൂട്ടി പറഞ്ഞിട്ടല്ല തെറി വിളിച്ചത്
പാര്‍വ്വതിയെ എതിര്‍ക്കുന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണം പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. മമ്മൂട്ടിക്ക് അതാണോ പണി? മമ്മൂട്ടി പറഞ്ഞിട്ടാണോ അവരൊക്കെ തെറി വിളിച്ചത്? പര്‍വ്വതി തന്നെയല്ലേ ഇതിന് വഴിയൊരുക്കിയതെന്നും താരം ചോദിക്കുന്നു.


Click it and Unblock the Notifications