ദുല്‍ഖറിന്‌റെ കാര്യത്തില്‍ നീ എന്തിനാ കയറി ഇടപെട്ടതെന്ന് മമ്മൂക്ക ചോദിച്ചു, വെളിപ്പെടുത്തി സിദ്ധിഖ്
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവുകൊണ്ട് സിദ്ധിഖ് മികവുറ്റതാക്കിയിരുന്നു. ഇപ്പോഴും മോളിവുഡില്‍ സജീവമായ താരത്തിന്‌റെ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. സഹനടനായുളള വേഷങ്ങളിലാണ് സിദ്ധിഖ് ഇപ്പോള്‍ കൂടുതല്‍ സിനിമകളിലും എത്തുന്നത്.
സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ സിദ്ധിഖ് ശ്രദ്ധേയ വേഷങ്ങളില്‍ എത്താറുണ്ട്. പ്രാധാന്യമുളള കഥാപാത്രങ്ങളായാണ് മിക്ക സിനിമകളിലും നടന്‍ എത്തിയിരുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാനൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് സിദ്ധിഖ്. ദുല്‍ഖറിന്റെ രണ്ടാം ചിത്രമായ ഉസ്താദ് ഹോട്ടലില്‍ പിതാവിന്റെ റോളില്‍ എത്തിയത് സിദ്ധിഖാണ്.

അന്‍വര്‍ റഷീദാണ് സിനിമ സംവിധാനം ചെയ്തത്. ഉസ്താദ് ഹോട്ടലിന് ശേഷം കംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അപ്പന്‌റെ വേഷത്തില്‍ സിദ്ധിഖ് എത്തി. അതേസമയം ഉസ്താദ് ഹോട്ടല്‍ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവം സിദ്ധിഖ് വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

ഈ സംഭവത്തിന് പിന്നാലെ നീ എന്തിനാ ദുല്‍ഖറിന്‌റെ കാര്യത്തില്‍ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക പറഞ്ഞ കാര്യവും സിദ്ധിഖ് വെളിപ്പെടുത്തി. ഉസ്താദ് ഹോട്ടല്‍ സമയത്ത് ദുല്‍ഖര്‍ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇടപെട്ടത് സത്യമാണ് എന്ന് സിദ്ധിഖ് പറയുന്നു.

അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് ചോദിച്ചപ്പോള്‍ അതില്‍ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാല്‍ മനസിലാവില്ല എന്ന് പറഞ്ഞു. അങ്ങനെ എന്നെ മനസിലാക്കി തരാന്‍ കഴിയാത്ത സീന്‍ വീണ്ടും എടുക്കണ്ട എന്ന് ഞാനും പറഞ്ഞു. വീണ്ടും റീടേക്കിന് പോയാല്‍ അഭിനയിക്കാന്‍ ഞാന്‍ ഇല്ലെന്നും അറിയിച്ചു.

പക്ഷേ ദുല്‍ഖര്‍ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്‌നവും സിനിമ കണ്ട ആര്‍ക്കും തോന്നിയില്ല. അത്ര നന്നായി ദുല്‍ഖര്‍ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോള്‍ എന്നെ വഴക്ക് പറയുകയാണ് ചെയ്തത്. അവന്‍ കാര്യങ്ങള്‍ പഠിച്ചുവരട്ടെ. അങ്ങനെ റീടേക്കുകള്‍ എടുത്തല്ലേ ഒരോരുത്തരും വളര്‍ന്നുവരുന്നത്. എന്നൊക്കെ മമ്മൂക്ക പറഞ്ഞു. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക പറഞ്ഞു. അഭിമുഖത്തില്‍ സിദ്ധിഖ് വെളിപ്പെടുത്തി.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











