»   » കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ദിഖിന്റെ വേഷപ്പകര്‍ച്ച: പോസ്റ്റര്‍ കാണാം

കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ദിഖിന്റെ വേഷപ്പകര്‍ച്ച: പോസ്റ്റര്‍ കാണാം

Written By:
Subscribe to Filmibeat Malayalam
ദിലീപിന്റെ മകനായി നടൻ സിദ്ധിഖ് | filmibeat Malayalam

ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമ്മാരസംഭവം.നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ്ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില് ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം 20 കോടി ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്തുക്കൊണ്ട് എന്നോട് മാത്രം നിങ്ങളിത് ചോദിക്കുന്നു: മാധ്യമ പ്രവര്‍ത്തകനോട് സാമന്ത! കാണാം

ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ദിലീപിനെ കുടാതെ തമിഴ് സൂപ്പര്‍താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജീവിച്ച കമ്മാരന്‍ എന്ന ആളുടെ ജീവിതവും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. നമിതാ പ്രമോദാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്.

kammara sambhavam

ഇവരെ കൂടാതെ മുരളി ഗോപി,ബോബി സിംഹ, ഇന്ദ്രന്‍സ്,ശ്വേതാ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ദിലീപിന്റെയും സിദ്ധാര്‍ത്ഥിന്റെയും ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറാലായി മാറിയിരുന്നു. മൂന്ന് വ്യത്യസ്ഥ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

kammara sambhavam

ചിത്രത്തില്‍ കമ്മാരനായി ദിലീപ് എത്തുമ്പോള്‍ ഒതേനന്‍ നമ്പ്യാരായി സിദ്ധാര്‍ത്ഥും എത്തുന്നു. രാമലീലയുടെ വിജയത്തിന് ശേഷമെത്തുന്ന ചിത്രമെന്ന നിലയില്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാര സംഭവം.കമ്മാര സംഭവം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ സിദ്ദിഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

kammara sambhavam

ദിലീപ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നേതാജിയോടുള്ള ''ബഹുമാനാര്‍ത്ഥം'' തന്റെ അച്ഛന്‍ തനിക്കിട്ട വലിയ പേരുമായി ജീവിക്കുന്ന കമ്മാരന്റെ മകന്‍ ബോസ്' എന്ന ക്യാപ്ഷനോടു കൂടിയാണ് ദിലീപ് സിദ്ദിഖിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്

അനുശ്രീയുടെ ഓട്ടോയില്‍ കയറി പിസി ജോര്‍ജ്ജ്: വീഡിയോ വൈറല്‍! കാണൂ

ലാലേട്ടനോടുളള മീനുക്കുട്ടിയുടെ ഇഷ്ടം കാണിച്ചുകൊണ്ട് ആ പാട്ടെത്തി: വീഡിയോ കാണാം

English summary
sidhique's character intro poster in kammara sambhavam movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X