twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യോ മീടൂവോ! ബാലന്‍ വക്കീലിനെ കൂട്ടുപിടിച്ച് സിദ്ദിഖിന്‍റെ മറുപടി! പോസ്റ്റ് വൈറല്‍! കാണൂ!

    |

    സിനിമാലോകത്തെ തന്നെ നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അടുത്തിടെയായി പലരും നടത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ സിദ്ദിഖിനെതിരെ ആരോപണമുന്നയിച്ചായിരുന്നു യുവനടിയെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് നിമിഷനേരം കൊണ്ടാണ് വ്യാപകമായി പ്രചരിച്ചത്. ഡബ്ലുസിസിയെക്കുറിച്ച് അദ്ദേഹവും കെപിഎസി ലളിതയും പറയുന്ന കാര്യങ്ങളുടെ വീഡിയോയും യുവനടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിദ്ദിഖ്.

    കോടതിസമക്ഷം ബാലന്‍ വക്കീല്‍ സിനിമയിലെ ഒരു രംഗം പോസ്റ്റ് ചെയ്താണ് സിദ്ദിഖ് എത്തിയിട്ടുള്ളത്. വിദേശ യുവതിയോട് ഐലവ് യൂ എന്ന് പറയുകയും തിരിച്ച് മീ ടൂ എന്ന് കേട്ടതോടെ അയ്യോ മീടുവോ എന്ന് ചോദിച്ച് ഓടുകയും ചെയ്യുന്ന സിദ്ദിഖിനെയാണ് വീഡിയോയില്‍ കാണുന്നത്. ദിലീപിന്റെ അച്ഛനായാണ് ചിത്രത്തില്‍ അദ്ദേഹം വേഷമിട്ടത്. സമീപകാലത്ത് അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹാഷ് ടാഗല്ലാതെ മറ്റൊന്നും അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടില്ല.

    Sidhique

    താന്‍ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ചടങ്ങില്‍ താന്‍ ക്ഷണിച്ച് കുട്ടിയും അച്ഛനും അമ്മയും എത്തിയിരുന്നു. പ്രിവ്യൂവിന് ശേഷം ഭക്ഷണവും കഴിച്ചാണ് തങ്ങള്‍ പിരിഞ്ഞത്. അതിന് ശേഷവും ഇടയ്ക്ക് ആ കുട്ടി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ഉന്നയിച്ചിരിക്കുന്ന തരത്തിലുള്ള ഒരു കാര്യവും നടന്നിട്ടില്ലെന്നുമാണ് സിദ്ദിഖ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സിദ്ദിഖിന്റെ പോസ്റ്റും വൈറലായി മാറിയിട്ടുണ്ട്. പോസ്റ്റ് കാണാം.

    English summary
    Sidhique's facebook post viral in social media, here is the reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X