ബിഗ് ബ്രദര്‍ മറ്റു ഭാഷകളിലും ഒരുക്കാന്‍ സിദ്ധിഖ്! മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍
മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ റിലീസിന് ഒരുങ്ങുകയാണ്. ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍ കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷന്‍ കോമഡി ചിത്രമായിട്ടാണ് ബിഗ് ബ്രദര്‍ അണിയറയില്‍ ഒരുങ്ങുന്നത്.

മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതേസമയം ബിഗ് ബ്രദര്‍ മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടാന്‍ സാധ്യതയുളള ചിത്രമാണെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. എല്ലായിടങ്ങളിലും സ്വീകരിക്കപ്പെടാവുന്ന പ്രമേയവും പരിചരണവുമാണ് ചിത്രത്തിനുളളതെന്നും സംവിധായകന്‍ പറയുന്നു. മുന്‍പും സിദ്ധിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ബോഡിഗാര്‍ഡിന്റെ റീമേക്കിലൂടെയാണ് സംവിധായകന്‍ ബോളിവുഡിലേക്കും എത്തിയിരുന്നത്. സിനിമ വലിയ വിജയമാവുകയും ചെയ്തിരുന്നു.
അതേസമയം 32 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ ബിഗ് ബ്രദര്‍ അണിയിച്ചൊരുക്കുന്നത്. ജനുവരിയിലാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്‍, ഗാദ, ശില്‍പ്പ അജയന്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ദീപക് ദേവാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്.


Click it and Unblock the Notifications