പൃഥ്വി സിനിമയ്ക്കായി ജനിച്ചവന്‍! കാത്തിരിക്കാന്‍ വയ്യെടാ മോനേയെന്ന് സിദ്ധാര്‍ത്ഥ്! ട്വീറ്റ് വൈറല്‍!
മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ട്രെയിലറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. താരങ്ങളും പ്രേക്ഷകരുമൊക്കെ ട്രെയിലറിനെക്കുറിച്ച് വാചാലരായി രംഗത്തെത്തിയിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ മനസ്സിലെ ഈ മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അത് സഫലമാവുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലാണ് സംവിധാനമെന്ന മോഹവും ഈ താരപുത്രന്‍ സാക്ഷാത്ക്കരിച്ചത്. മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ലൂസിഫര്‍ ട്രെയിലര്‍ കണ്ടതിന് ശേഷം സിദ്ധാര്‍ത്ഥ് കുറിച്ച വാക്കുകളും വൈറലായി മാറിയിരുന്നു.
തനിക്കിത് നേരത്തെ അറിയാമായിരുന്നുവെന്നും ഇനി ലോകവും അതറിയുമെന്നുമായിരുന്നു താരം കുറിച്ചത്. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ ട്രെയിലര്‍ അതിമനോഹരമായിരിക്കുന്നു. കാത്തിരിക്കാന്‍ വയ്യടാ മോനെ, മോഹന്‍ലാല്‍ ഒരു ഡെമി ഗോസ് സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. അതും തക്കതായ കാരണങ്ങള്‍ കൊണ്ട് തന്നെ, ട്രെയിലര്‍ ഷെയര്‍ ചെയ്തതിനൊപ്പമായാണ് താരം ഇങ്ങനെ കുറിച്ചത്.

റിലീസിന് കൃത്യം ഒരാഴ്ച അവശേഷിക്കുന്നതിനിടയിലായിരുന്നു സിനിമയുടെ ട്രെയിലറെത്തിയത്. മോഹന്‍ലാലിന്റെ വിവരണത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. സിനിമയില്‍ അണിനിരക്കുന്ന പ്രധാന കഥാപാത്രങ്ങളെയെല്ലാം ട്രെയിലറില്‍ പരിചയപ്പെടുത്തുന്നുണ്ട്. ആരാധകപ്രതീക്ഷയെ വാനോളമുയര്‍ത്തുന്ന തരത്തിലുള്ള ട്രെയിലര്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്.


Click it and Unblock the Notifications











