അച്ഛന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി പൃഥ്വി! ഹൃദയസ്പര്‍ശിയായ കുറിപ്പ്‌! കാണൂ

By Midhun Raj

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായ ചിത്രം മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു.

ലൂസിഫറിന്റെ സെന്‍സറിംഗിനു മുന്‍പായി അമ്മ മല്ലിക സുകുമാരന്റെ അനുഗ്രഹം തേടി പൃഥ്വി എത്തിയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കലായിരുന്നു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലൂസിഫര്‍,മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയാണ് സിദ്ധു പനക്കല്‍.

lucifer

ലൂസിഫറിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെന്‍സറിംഗ് സമയത്ത് പൃഥ്വിക്കൊപ്പം മല്ലി സുകുമാരനും ഉണ്ടായിരുന്നു കൂടെ.

സിദ്ധു പനക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ലൂസിഫര്‍ സിനിമയുടെ സെന്‍സറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെ കാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു രാജുവിന് 'ലൂസിഫര്‍'. സുകുമാരന്‍സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്.

പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. തന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയ മകനെ നിറഞ്ഞ സ്‌നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ.മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി. മകന്റെ പൂര്‍ത്തീകരണത്തിനും സാക്ഷി.. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്സാക്ഷി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X