മമ്മൂട്ടിയുടെ ഹിറ്റ്‌ലറും മോഹന്‍ലാലിന്‍റെ ബിഗ് ബ്രദറും തമ്മില്‍ സാമ്യമുണ്ടോ? സംവിധായകന്‍റെ മറുപടി?

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചെത്തിയ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ടീസറും ട്രെയിലറുമൊക്കെയായി വന്‍പ്രതീക്ഷയാണ് ബിഗ് ബ്രദര്‍ സമ്മാനിച്ചത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. ആരാധകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള വേഷവുമായാണ് താരം ഇത്തവണ എത്തുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. മിര്‍ണ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ബോളിവുഡ് താരമായ അര്‍ബാസ് ഖാന്‍ ഈ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലറായാണ് ബിഗ് ബ്രദര്‍ ഒരുക്കിയിട്ടുള്ളത്. സിനിമ റിലീസ് ചെയ്യുന്നതിനിടയിലാണ് ഈ ചിത്രത്തിന് മമ്മൂട്ടിയുടെ സിനിമയുമായി ബന്ധമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുവന്നത്. ഹിറ്റലര്‍ മാധവന്‍കുട്ടിയും ബിഗ് ബ്രദറും തമ്മില്‍ സാമ്യങ്ങളുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Big Brotther


കുടുംബത്തെ രക്ഷിക്കുന്ന നായകനായാണ് മോഹന്‍ലാല്‍ ബിഗ് ബ്രദറിലെത്തുന്നത്. ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ സിനിമകളിലും സമാനമായ കഥാപാത്രങ്ങളുണ്ട്. എന്നാല്‍ ഈ സിനിമയുടെ കഥ വേറെയാണെന്നും സംവിധായകന്‍ പറയുന്നു. സഹോദരിമാരെ ജീവനുതുല്യം സ്നേഹിക്കുന്ന മൂത്ത സഹോദരനായാണ് ഹിറ്റ്ലറില്‍ മമ്മൂട്ടി എത്തിയത്. സഹോദരിയെ അങ്ങേയറ്റം സ്നേഹിക്കുന്ന മൂത്ത സഹോദരന്‍റെ കഥയായിരുന്നു ക്രോണിക് ബാച്ചിലറും പറഞ്ഞത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച രണ്ട് സിനിമകള്‍ കൂടിയായിരുന്നു ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X