മോഹന്‍ലാലിന് ഇരട്ടിമധുരവുമായി സൈമ! പൃഥ്വിരാജും ടൊവിനോയും തിളങ്ങി! ജേതാക്കള്‍ ഇവരാണ്!

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന പുരസ്‌കാര മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. തമിഴ്, മലയാളം സിനിമകളിലെ ജേതാക്കളെയായിരുന്നു കഴിഞ്ഞ ദിവസം സൈമ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സൈമ വേദിയില്‍ ആരൊക്കെയായിരിക്കും തിളങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രവചനങ്ങളുമൊക്കെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോ്യഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

തെലുങ്ക്, കന്നഡ സിനിമകളിലെ പുരസ്‌കാരമായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായാണ് മലയാളത്തിലേയും തമിഴിലേയും ജേതാക്കളെ പ്രഖ്യാപിച്ചത്. സംവിധായകരും താരങ്ങളുമൊക്കെയായി തെന്നിന്ത്യന്‍ സിനിമ ഒന്നടങ്കം സംഗമിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് സൈമ വേദി സാക്ഷ്യം വഹിച്ചത്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ഐശ്വര്യ ലക്ഷ്മി, പേളി മാണി, സാനിയ ഇയ്യപ്പന്‍, മേനക, സുരേഷ് കുമാര്‍, കീര്‍ത്തി സുരേഷ്, വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാര്‍, റോഷന്‍ മാത്യു, അനുശ്രീ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ജേതാക്കള്‍ ഇവരാണ്

മികച്ച നടന്‍ ടൊവിനോ തോമസ്, പൃഥ്വിരാജ് (ക്രിട്ടിക്‌സ്), മികച്ച നടി ഐശ്വര്യ ലക്ഷ്മി,
ത്രിഷ (ക്രിട്ടിക്‌സ്), സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നവാഗത നടന്‍ പ്രണവ് മോഹന്‍ലാല്‍, സ്വഭാവ നടി ലെന, സ്വഭാവ നടന്‍ റോഷന്‍ മാത്യു, വില്ലന്‍ ഷറഫുദ്ദീന്‍, മികച്ച സിനിമ സുഡാനി ഫ്രം നൈജീരിയ, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സിതാര കൃഷ്ണകുമാര്‍, നവാഗത നടി സാനിയ ഇയ്യപ്പന്‍ , സംതീത സംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങിയവരാണ് മലയാളത്തിലെ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

മോഹന്‍ലാലിന് ഇരട്ടിമധുരം

സൈമ അവാര്‍ഡ്‌സില്‍ പഹ്‌കെടുക്കുന്നതിനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന് പുരസ്‌കാരമുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വളരെ സ്‌പെഷലായ പുരസ്‌കാരമാണ് ഇത്തവണ അദ്ദേഹത്തിന് ലഭിച്ചത്. മോസ്റ്റ് പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ മിഡില്‍ ഈസ്റ്റ്. ഇതാദ്യമായാണ് താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. നവാഗത നടനുള്ള പുരസ്‌കാരം പ്രണവ് മോഹന്‍ലാലിനായിരുന്നു. മോഹന്‍ലാലായിരുന്നു മകന്റെ അവാര്‍ഡും വാങ്ങിയത്. ഇത്തവണ അദ്ദേഹത്തിന് ഇരട്ടിമധുരമാണ് സൈമ നല്‍കിയത്.

പൃഥ്വിരാജിനും പുരസ്‌കാരം

മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരമായിരുന്നു പൃഥ്വിരാജിനെത്തേടിയെത്തിയത്. രാധിക ശരത്കുമാറായിരുന്നു താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയായിരുന്നു പൃഥ്വിക്ക് പുരസ്‌കാരം ലഭിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തിരിച്ചെത്തിയതും ഈ സിനിമയിലൂടെയായിരുന്നു. വേറിട്ട പ്രമേയവുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സുപ്രിയയ്‌ക്കൊപ്പമുള്ള വരവ്

പൃഥ്വിരാജിനൊപ്പം സുപ്രിയയും പുരസ്‌കാരനിശയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഖത്തറിലെത്തിയ താരദമ്പതികളുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ലൂസിഫറിലൂടെയാണ് മോഹന്‍ലാല്‍-പൃഥ്വി ബന്ധം പ്രേക്ഷകരും ഏറ്റെടുത്തത്. താരങ്ങള്‍ മാത്രമല്ല കുടുംബാഗംങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. അടുത്തടുത്ത അപ്പാര്‍ട്ട്‌മെന്റുകളിലായാണ് ഇരുവരും താമസിക്കുന്നത്.

ടൊവിനോ തോമസും തിളങ്ങി

തീവണ്ടിയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ടൊവിനോ തോമസമായിരുന്നു. വില്ലത്തരത്തില്‍ തുടങ്ങി നായകനിരയിലേക്കെത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രളയബാധിതരെ സഹായിക്കുന്നതിനായി താരം ക്യാംപുകളില്‍ നേരിട്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് ഖത്തറിലെ സൈമ വേദിയിലേക്ക് എത്തിയത്. മുണ്ടുടുത്തായിരുന്നു ടൊവിനോയുടെ വരവ്.

മികച്ച സംവിധായകനായി സത്യന്‍ അന്തിക്കാട്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളായ സത്യന്‍ അന്തിക്കാടിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ഫഹദ് ഫാസിലും നിഖില വിമലും നായികനായകന്‍മാരായെത്തിയ ഞാന്‍ പ്രകാശനിലൂടെയായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

മേനകയും സുരേഷ് കുമാറും കീര്‍ത്തിയും

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായ മേനക വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേള എടുത്തത്. നിര്‍മ്മാതാവായ സുരേഷഅ കുമാറായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കിയത് ഇവരായിരുന്നു. മോഹന്‍ലാലായിരുന്നു ഇത് സമ്മാനിച്ചത്. മകളും അഭിനേത്രിയുമായ കീര്‍ത്തി സുരേഷും വേദിയിലുണ്ടായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കീര്‍ത്തിയെത്തേടി സൈമ പുരസ്‌കാരവും എത്തിയിരുന്നു.

 സിതാരയും വിജയ് യേശുദാസും

യേശുദാസിന് പിന്നാലായായാണ് വിജയ് യേശുദാസും എത്തിയതെങ്കിലും സ്വതസിദ്ധമായ ആലാപനശൈലി നിലനിര്‍ത്തിയാണ് വിജയ് യേശുദാസ് മുന്നേറുന്നത്. പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാനങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെയാണ് വിജയ് യ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഈടയിലെ മാരിവില്‍ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സിതാര കൃഷ്ണകുമാറും സ്വന്തമാക്കി.

അവതാരകയായി പേളി മാണിയും

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പേളി മാണിയും ഇത്തവണ അവതാരകയായി വേദിയിലുണ്ടായിരുന്നു. ജനനി, മിര്‍ച്ചി ശിവ ഇവര്‍ക്കൊപ്പം പേളിയും വേദിയില്‍ സജീവമായിരുന്നു. അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് പേളി ത്തെിയത്. സൈമ വേദിയിലേക്ക് എത്തിയതിനെക്കുറിച്ച് വ്യക്തമാക്കിയായിരുന്നു നേരത്തെ താരമെത്തിയത്.

വില്ലനും ഹാസ്യതാരവും

അരവിന്ദന്റെ അതിഥികളിലൂടെ മികച്ച ഹാസ്യതാരത്തിനുള്ള സൈമ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് അജു വര്‍ഗീസ്. 100 സിനിമയെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയായാണ് താരത്തെ തേടി ഈ നേട്ടമെത്തിയത്. കൂടെയിലൂടെ മികച്ച വില്ലനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഷറഫുദ്ദീന്‍.

ലെനയും റോഷന്‍ മാത്യുവും

ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിച്ച് മുന്നേറുന്ന അഭിനേത്രിയാണ് ലെന. ആദിയിലെ പ്രകടനത്തിലൂടെയാണ് ഇത്തവണ സ്വഭാവ നടിക്കുള്ള പുരസ്‌കാരം താരത്തെ തേടിയെത്തിയത്. ആനന്ദത്തിലൂടെ അരങ്ങേറിയ താരമായ റോഷന്‍ മാത്യുവിന് കൂടെയിലൂടെയാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X