»   » മലയാളത്തിലും തെലുങ്കിലും മികച്ച നടനാകാന്‍ മോഹന്‍ലാല്‍!!!! അവാര്‍ഡിലും റെക്കോര്‍ഡ്???

മലയാളത്തിലും തെലുങ്കിലും മികച്ച നടനാകാന്‍ മോഹന്‍ലാല്‍!!!! അവാര്‍ഡിലും റെക്കോര്‍ഡ്???

Posted By: Karthi
Subscribe to Filmibeat Malayalam

നൂറ് കോടി ക്ലബ് എന്ന സ്വപ്‌നത്തിലേക്ക് ആദ്യം നടന്ന് കയറിയ മലയാള നടനാണ് മോഹന്‍ലാല്‍. അതും ഒരു തെലുങ്ക് ചിത്രം ജനതാ ഗാരേജിലൂടെ. തൊട്ട് പിന്നാലെ മലയാള ചിത്രം പുലിമുരുകനിലൂടെ ആ നേട്ടം ആവര്‍ത്തിച്ചു. അതും തുടര്‍ച്ചയായ റിലീസുകളില്‍. 

ബാഹുബലിക്ക് പുതിയ റെക്കോര്‍ഡ്!!! തലകുത്തി നിന്നാലും ഇത് തകര്‍ക്കാന്‍ ദംഗലിന് കഴിയില്ല!!!

ദളപതിക്ക് ശേഷം വീണ്ടും രജനിയും മമ്മൂട്ടിയും? ഇക്കുറി മമ്മൂട്ടി ചരിത്ര പുരുഷന്‍, രജനി ഗ്യാങ്സ്റ്റർ???

കളക്ഷനില്‍ രണ്ട് ഭാഷകളില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ മോഹന്‍ലാല്‍ ഇപ്പോഴിതാ അവാര്‍ഡിലും ആ നേട്ടിലേക്ക് അടുക്കുകയാണ്. രണ്ട് ഭാഷകളില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. തെലുങ്ക് മലയാളം ഭാഷകളില്‍ ഒരേ വര്‍ഷം അവാര്‍ഡ് സ്വന്തമാക്കാനായാല്‍ അതൊരു  അപൂര്‍വ്വ നേട്ടമാകും.

സിമ(SIIMA) അവാര്‍ഡ്

ദക്ഷിണേനന്ത്യന്‍ സിനിമകള്‍ക്ക് അതാത് ഭാഷാ ചിത്രങ്ങളില്‍ പ്രത്യേകമായി നല്‍കുന്ന അവാര്‍ഡാണിത്. ഇക്കുറി അവാര്‍ഡ് ദുബായിയില്‍ വച്ച് ജൂണ്‍ 30, ജൂലൈ ഒന്ന് തിയതികളിലാണ് അവാര്‍ഡ് ദാനം നടത്തപ്പെടുന്നത്.

തെലുങ്കിലും മലയാളത്തിലും മോഹന്‍ലാല്‍

തെലുങ്ക് ചിത്രത്തിലേയും മലയാള ചിത്രത്തിലേയും പ്രകടനങ്ങള്‍ക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലിന് രണ്ട് ഭാഷകളില്‍ നിന്നും സിമ അവാര്‍ഡിന് നോമിനേഷനുണ്ട്. മലയാളത്തില്‍ നിന്ന് മികച്ച നടനും തെലുങ്കില്‍ നിന്ന് മികച്ച സഹനടനുമാണ് നോമിനേഷന്‍.

യുവതാരങ്ങള്‍ എതിരാളികള്‍

മികച്ച നടനുള്ള നോമിനേഷന്‍ നേടിയ മോഹന്‍ലാലിന് എതിരാളികള്‍ യുവതാരങ്ങളാണ്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനും മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലും ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനത്തിന് നിവിന്‍ പോളിക്കും അനുരാഗ കരിക്കിന്‍ വെള്ളത്തിലെ കഥാപാത്രത്തെ ജീവസുറ്റതാക്കിയ ബിജു മേനോനുമാണ് നോമിനേഷന്‍ നേടിയ മറ്റ് താരങ്ങള്‍.

അപൂര്‍വ്വ നേട്ടത്തിലേക്ക്

രണ്ട് അവാര്‍ഡുകളും നേടാനായില്‍ ഒരേ വര്‍ഷം രണ്ട് ഭാഷകളില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയെന്ന അപൂര്‍വ്വ നേട്ടത്തിന് മോഹന്‍ലാല്‍ അര്‍ഹനാകും. മുമ്പ് മോഹന്‍ലാലിന് ഇരുവറിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍

പൊതുജനങ്ങളില്‍ നടത്തുന്ന വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. അവാര്‍ഡിനായുള്ള വോട്ടിംഗ് ആരംഭിച്ചു. ജൂണ്‍ 30ന് കന്നട തെലുങ്ക് ചിത്രങ്ങള്‍ക്കും ജൂലൈ ഒന്നിന് മലയാള തമിഴ് ചിത്രങ്ങള്‍ക്കുമാണ് അവാര്‍ഡ് വിതരണം ചെയ്യുക.

പുലിമുരുകനും ജനതാഗാരേജും

മോഹന്‍ലാലിന്റെ നൂറ് കോടി ക്ലബ്ബ് ചിത്രങ്ങളായ പുലിമുരുകനിലേയും ജനതാ ഗാരേജിലേയും പ്രകടനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ലഭിക്കാന്‍ കാരണമായതും ഈ രണ്ട് ചിത്രങ്ങളായിരുന്നു. രണ്ട് ഭാഷകളിലായി നാല് ചിത്രങ്ങളായിരുന്നു 2016ന് മോഹന്‍ലാലിന്റേതായി ഇറങ്ങിയത്. പുലിമുരുകന്‍, ഒപ്പം, എന്നീ ചിത്രങ്ങള്‍ മലയാളത്തിലും മനവന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്കിലും.

മമ്മൂട്ടി ഇക്കുറി ഇല്ല

മമ്മൂട്ടിക്ക് ശ്രദ്ധേയ ചിത്രങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വര്‍ഷമായിരുന്നു 2016. അവാര്‍ഡിലും ബോക്‌സ് ഓഫീസിലും മമ്മൂട്ടി നിരാശയായി മാറി. മോഹന്‍ലാല്‍ ചിത്രങ്ങളോട് പൊരുതി നില്‍ക്കാന്‍ പോന്ന ചിത്രങ്ങളൊന്നും മമ്മൂട്ടിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ വര്‍ഷം മമ്മൂട്ടി ബോക്‌സ് ഓഫീസ് തുറന്നത് തന്നെ റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു.

English summary
Mohanlal has been nominated from two languages; Malayalam and Telugu. In Malayalam he is nominated for the best actor for his performance in Pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam