പൃഥ്വിയുടെ പ്രതിശ്രുത വധുവായി സിജ റോസ്
ഉസ്താദ് ഹോട്ടല്‍, നികൊഞാചാ, അന്നയും റസൂലും തടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സിജ റോസ് പൃഥ്വിരാജിന്റെ പ്രതിശ്രുതവധുവായി എത്തുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലാണ് സിജ കുറുപ്പ് പൃഥ്വിയുടെ പ്രതിശ്രുത വധുവായി എത്തുന്നത്.
ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക. തന്റെ കോമ്പിനേഷന്‍ സീന്‍ മുഴുവന്‍ പൃഥ്വിയ്ക്കും ദേവി അജിത്തിനുമൊപ്പമാണെന്ന് സിജ പറഞ്ഞു. ദേവി അജിത്താണ് ചിത്രത്തില്‍ സിജയുടെ അമ്മവേഷം ചെയ്യുന്നത്.

'ഉസ്താദ് ഹോട്ടലി'ന് ശേഷം വീണ്ടുമൊരു കോഴിക്കോട്ടുകാരി ഉമ്മച്ചിക്കുട്ടിയുടെ വേഷത്തിലെത്തുകയാണ് സിജ ചിത്രത്തില്‍. പക്ഷെ ഉസ്താദ് ഹോട്ടലിലെ വേഷത്തില്‍ നിന്ന് തീര്‍ത്തു വ്യത്യസ്തയാണ് എന്ന് നിന്റെ മൊയ്തീനില്‍. പാരമ്പര്യ മുസ്ലീം പെണ്‍കുട്ടിയുടെ വസ്ത്രധാരണവും ആഭരണങ്ങളുമൊക്കെയാണ് കഥാപാത്രത്തിന്.
ഷൊര്‍ണൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോഴിക്കോടന്‍ ഭാഷ സംസാരിക്കാന്‍ തനിക്ക് എളുപ്പത്തില്‍ സാധിക്കുന്നുണ്ടെന്നും, താന്‍ തന്നെയാണ് കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നതെന്നും സിജ പറഞ്ഞു.


Click it and Unblock the Notifications











