ദുല്‍ഖറിന്റെ റേസിങ് കോച്ച് ഇനി കോളിവുഡില്‍

By Aswathi

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ ട്രെയിന്‍ ചെയ്യുന്ന റൈസിങ് കോച്ചായിട്ടാണ് സിജോയ് വര്‍ഗ്ഗീസ് എന്ന നടനെ മലാളികള്‍ക്ക് പരിചയം. എന്നാല്‍ കോളിവുഡ് ലോകം ശ്രദ്ധിച്ചത് അവതാരം എന്ന ചിത്രത്തിലെ സിജോയ് വര്‍ഗീസിന്റെ അഭിനയമാണ്.

അതെ പ്രശസ്ത പരസ്യ സംവിധായകനും നടനുമായ സിജോയ് വര്‍ഗീസ് കോളിവുഡിലേക്ക് പോകുന്നു. എസ്പിടിഎ കുമാര്‍ സംവിധാനം ചെയ്യുന്ന മുന്നോടി എന്ന ചിത്രത്തിലൂടെയാണ് സിജോയ് യുടെ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് സിജോയ്.

sijoy-varghese

ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയില്‍ പെട്ട നിര്‍മാതാവ് ചക്രവര്‍ത്തിയാണ് സിജോയ് യെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. കമ്മീഷണര്‍ സുന്ദരപാണ്ഡിയന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. ആദ്യ ചിത്രമായ എബിസിഡിയിലും ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സിജോയ് എത്തിയത്. ഇത് മൂന്നാം തവണയാണ് നടന്‍ കാക്കിയണിയുന്നത്.

ചെന്നൈ, മധുരൈ, തിരുന്നെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പ്രഭു സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് വിനോദാണ്.

sijoy-varghese

സിജോയ്ക്ക് തെലുങ്കില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. എല്ലാം പ്രാരംഭ ഘട്ടത്തിലാണെന്നും അവതാരം എന്ന ചിത്രമാണ് തനിക്ക് തെലുങ്കിലേക്കും അവസരങ്ങള്‍ തുറന്നു തന്നതെന്നും സിജോയ് പറഞ്ഞു.

വിനീത് കുമാറിന്റെ അയാള്‍ ഞാനല്ല, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ദുല്‍ഖര്‍ ചിത്രം, ലാല്‍ ജോസിന്റെ 'നീന', തോമസ് സെബാസ്റ്റ്യന്റെ ജമുനാപ്യാരി തുടങ്ങിയവയാണ് അടുത്തതായി സിജോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഇത് കൂടാതെ നസ്രുദ്ദീന്‍ ഷായോടൊപ്പം അഭിനയിച്ച ബോളിവുഡ് ചിത്രം പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X