ഹാപ്പി വെഡ്ഡിങിനു ശേഷം സിജു വില്‍സണും അനുസിത്താരയും വീണ്ടും ഒന്നിക്കുന്നു! ഒപ്പം ഷറഫുദ്ദീനും!!

By Midhun

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സിജു വില്‍സണും അനുസിത്താരയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നൊരു സിനിമ വരുകയാണ്. പുതിയ നിയമത്തിന്റെ സംവിധായകന്‍ എകെ സാജന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു ത്രികോണ പ്രണയകഥ പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കുന്നത്. ഷറഫുദ്ദീനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

siju wilson-anu sithara,

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോടായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തൊബാമ എന്ന ചിത്രത്തിനു ശേഷം സിജുവും ഷറഫുദ്ദീനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കൈനിറയെ സിനിമകളുമായി മലയാളത്തിലെ തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ് അനുസിത്താര. അണിയറയില്‍ ഒരുങ്ങുന്ന മിക്ക സിനിമകളിലും നടി തന്നെയാണ് നായികയായി എത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുളള കുട്ടനാടന്‍ ബ്ലോഗ്,ടൊവിനോയ്‌ക്കൊപ്പമുളള ഒരു കുപ്രസിദ്ധ പയ്യന്‍, ചാക്കോച്ചന്റെ ജോണി ജോണി യെസ് അപ്പ, ലാലേട്ടന്റെ ഡ്രാമ തുടങ്ങിയ സിനിമകളെല്ലാം തന്നെ അനുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X