twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്‍; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്‍

    |

    ചരിത്രത്തെ ആസ്പദമാക്കി ഒന്നിലധികം സിനിമകള്‍ ചെയ്യുന്നതായി സംവിധായകന്‍ വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വന്നതോടെ പലതും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ചിത്രീകരണം ആരംഭിച്ച സന്തോഷം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് വിനയനിപ്പോള്‍.

    ചിത്രത്തില്‍ ഇതിഹാസ നായകന്റെ വേഷം അവതരിപ്പിക്കുന്നത് സിജു വിത്സനാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകരിപ്പോള്‍. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

     പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    'പത്തൊന്‍പതാം നൂറ്റാണ്ടി'ലെ നായകന്‍ ഒഴിച്ചുള്ള അന്‍പതോളം താരങ്ങളെ ഞാന്‍ എന്റെ പ്രിയ സുഹൃത്തുക്കളെ ഇതിനു മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. നായകവേഷം മലയാളത്തിലെ ഒരു യുവ നടന്‍ ചെയ്യുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഇന്നിതാ ആ ആകാംഷയ്ക്ക് വിരാമമിടുന്നു. സിജു വില്‍സണ്‍ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.

    പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുന്നു. ഈ യുവനടന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രം. നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ അനുഗ്രഹം സിജു വില്‍സണും എന്റെ ടീമിനും ഈണ്ടാകുമല്ലോ? സ്‌നേഹാദരങ്ങളോടെ നിര്‍ത്തട്ടെ... എന്നാണ് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നത്.

     പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    സിജു വിത്സനും തനിക്ക് കിട്ടിയ വലിയ ഭാഗ്യത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ടവരേ... വിനയന്‍ സാറിനൊപ്പമുള്ള എന്റെ അടുത്ത സിനിമയെ കുറിച്ച് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തിന് വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും അത് ചെയ്യാനുള്ള വിശ്വാസവും പിന്തുണയുമൊക്കെ അദ്ദേഹം എനിക്ക് നല്‍കിയിരുന്നു. ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യവും അനുഗ്രഹവുമാണെന്ന് ഞാന്‍ കരുതുന്നു. ഗോപന്‍ സാര്‍, സംവിധായകന്‍ കൃഷ്ണമൂര്‍ത്തി, ശ്രീ ഗോകുലം മൂവീസ്, എന്നിവരോടൊക്കെ ഞാന്‍ നന്ദി പറയുകയാണ്. ജയറാം ആശാന്‍, മുകുന്ദേട്ടന്‍, ഷിഫാസ്, എന്നിവരൊക്കെയാണ് എന്റെ ശരീരിക മാറ്റത്തിന് പിന്നില്‍ സഹായിച്ചവര്‍.

     പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    കുതിര സാവാരിയും ആയോധനകലകളും പഠിച്ചെടുക്കാന്‍ സാധിക്കുമെന്ന് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഉറപ്പില്ലായിരുന്നു. ബെന്നി മാഷ്, രാജേഷ് മാഷ്, മഹേഷേട്ടന്‍, വിനീത്, എന്നിവര്‍ക്ക് കീഴിലാണ് കളരി പഠിച്ചത്. പിന്നെ സംയുക്തയുടെ പ്രത്യേകമായിട്ടുള്ള ഡയറ്റ് പ്ലാനുകള്‍, മാനസികമായും ശാരീരികമായും തനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടുമുള്ള നന്ദി കൂടി സിജു വിത്സന്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചതോടെ എന്റെ വ്യക്തി ജീവിതത്തിലും കരിയറിലും ഇതൊരു വലിയ വഴിത്തിരിവ് ആകുമെന്ന് ഞാന്‍ കണക്കാകുകയാണ്. ഈ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവറിന് എന്നെ സഹായിച്ച എല്ലാവരോടും നന്ദി. ഈ പുതിയ യാത്രയില്‍ എല്ലാവിധ പിന്തുണയും നല്‍കി അനുഗ്രഹിക്കണമെന്ന് കൂടി നിങ്ങളെല്ലാവരോടും അഭ്യര്‍ഥിക്കുകയാണെന്ന് സിജു പറയുന്നു.

    English summary
    Siju Wilson Playing Lead Role Of Vinayan's Big Budjet Movie Pathonpathaam Noottandu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X