മമ്മൂട്ടിയ്ക്ക് പിന്നാലെ പള്ളീലച്ചനായി സിജു വിത്സണ്‍! സിജു തന്നെയാണോ ഇത്? ഫസ്റ്റ് ലുക്ക് പുറത്ത്
ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയനായ നടന്‍ സിജു വിത്സണ്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു പള്ളീലച്ചന്റെ ഗെറ്റപ്പില്‍ സെമിത്തേരിയില്‍ നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയായിരുന്നു പുറത്ത് വന്നത്.
ഫാദര്‍ ഡാനി കാപ്പുച്ചിന്‍ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സത്യം സിനിമാസാണ് നിര്‍മാണം. സിജു വിത്സനൊപ്പം ലിയോണ ലിഷോയ് ആണ് നായികയായി അഭിനയിക്കുന്നത്. ആലപ്പുഴയില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. ലപ്പുഴയിലെ ഒരു പള്ളിയില്‍ വെച്ചാണ് ചിത്രീകരണം.

ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റിട്ടും ഷൂട്ടിങ്ങിന് എത്തിയ താരത്തിന് നിറഞ്ഞ കൈയടികളായിരുന്നു. പള്ളിയില്‍ ചിത്രീകരിക്കാനുള്ള അനുവാദം 12-ാം തീയതി വരെ മാത്രമാണ്. തന്റെ അസാന്നിധ്യം ഷൂട്ടിങ് മുടങ്ങാനും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആവുമെന്നും കരുതിയതിനാല്‍ താരം പരിക്ക് വക വെക്കാതെ ഷൂട്ടിനെത്തുകയായിരുന്നു.
പള്ളിയും പള്ളീലച്ചനെയും ബന്ധപ്പെട്ടുള്ള കഥയാണെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











