For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളെ കൂടുതൽ അടുപ്പിച്ചത് പള്ളിയിലെ സിഎൽസി!! നിവിൻ-അൽഫോൺസ് പുത്രൻ സൗഹൃദത്തെ കുറിച്ച് സിജു

  |

  2010 ൽ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സിജു വിത്സൻ. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലേയ്ക് സിജു കയറി കൂടുകയായിരുന്നു. അൽഫോൺസ് പുത്രന്റെ പ്രേമം, നേരം എന്നീ ചിത്രങ്ങൾ താരത്തിന്റെ കരിയർ വലിയ മാറ്റം സൃഷ്ടിച്ചു. ചെറിയ കഥാപാത്രങ്ങളിൽ ഒതുങ്ങി നിന്ന സിജു പിന്നീട് മലയാള സിനിമയിൽ നിറ സാന്നിധ്യമാകുകയായിരുന്നു.

  താൻ അന്ന് മാപ്പ് പറഞ്ഞത് പൃഥ്വിരാജിന് വേണ്ടിയല്ല!! അദ്ദേഹത്തിന് ഇതിൽ പ്രശ്നമുള്ളതായി കരുതുന്നില്ല, 'രാജപ്പന്‍' വിവാദത്തിൽ വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

  ചെറുപ്പം മുതലെ സിനിമ മനസ്സിൽ സൂക്ഷിച്ചിരുന്നു. സിനിമയോട് അടങ്ങാത്ത മോഹമല്ലാതെ ഒരു പാരമ്പര്യവും സിജിവിന് ഉണ്ടായിരുന്നില്ല. സിനിമയിൽ സൗഹൃത്തിന് വളരെ വലിയ സ്ഥാനമുണ്ടെന്ന് കാലങ്ങളാൽ തെളിയിച്ചു വന്ന സംഗതിയാണ്. ഒരു സൗഹൃദം തന്നെയാണ് സിജുവിനോയും സിനിമയിൽ സൂപ്പർ ഹിറ്റായത്.

  കൊച്ചിയിലെത്തിയ അല്ലുവും ഭാര്യയും ഞെട്ടി!! താരത്തിനായി ഒരുക്കിയത് ബിഗ് സർപ്രൈസ്, കാണൂ...

   നിവിൻ- സിജു- അൽഫോൺസ് പുത്രൻ

  നിവിൻ- സിജു- അൽഫോൺസ് പുത്രൻ

  അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നേരം എന്ന ചിത്രം പല താരങ്ങളുടേയും കരിയർ മാറ്റി മറിച്ചിരുന്നു. നിവിൻ പോളിയുടെ കരിയറിലെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു നേരം. ഇതേ നേരം തന്നെയാണ് സിജു വിത്സനിന്റേയും കരിയർ മാറ്റിമറിച്ചത്. മലയാള സിനിമയിൽ തന്നെ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രന്റെ പ്രേമം. അതിന്റെ ചലനം ചിത്രത്തിലെ താരങ്ങളുടെ കരിയറിലും പ്രതിഫലിച്ചിരുന്നു. നിവിൻ-സിജു- അൽഫോൺസ് പുത്രൻ ഈ കൂട്ട്കെട്ടിന് ഏറെ വർഷത്തെ പഴക്കമുണ്ട്. സിജു വിത്സൻ തന്നെയാണ് ഈ സൗഹൃദ കഥ തുറന്നു പറഞ്ഞ്ത്. കേരളകൗമുദി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

   എട്ടാം ക്ലാസിൽ തുടങ്ങി

  എട്ടാം ക്ലാസിൽ തുടങ്ങി

  അൽഫോൺസ്പുത്രനെ ആദ്യം കാണുന്നത് എട്ടാം ക്ലസിൽ പഠിക്കുമ്പോഴാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നെവിൻ ചെറിയാന്റെ വീട്ടിൽവെച്ചാണ് ആദ്യമായി അൽഫോൺസ് പുത്രനെ കാണുന്നതും പരിചയപ്പെടുന്നത്. നെവിന്റെ കൂട്ടുകാരനായിരുന്നു അൽഫോൺസ്. പിന്നീട് തങ്ങളോടൊപ്പം ക്രിക്കറ്റിനും മറ്റ് കലാപരിപാടികൾക്കും അൽഫോൺസും കൂട്ടുമായിരുന്നു.

  കൂടുതൽ അടുത്തത് പള്ളിയിൽ‌ വെച്ച്

  കൂടുതൽ അടുത്തത് പള്ളിയിൽ‌ വെച്ച്

  അന്ന് സിനിമ ഞങ്ങൾക്കിടയിലെ സംസാര വിഷയമേ ആയിരുന്നില്ല. ഞങ്ങുടെ സൗഹൃദം കൂടുതൽ കൂട്ടിയുറപ്പിച്ചത് പള്ളിയിലെ സിഎൽസി പരിപാടിയായിരുന്നു. പള്ളിയിലെ യുവാക്കളുടെ കൂട്ടായ്മയാണ് സിഎൽസി. അവിടെ വച്ചാണ് ഞാനും അൽഫോൺസും നിവിനുമൊക്കെ കൂടുതൽ അടുക്കുന്നത്. പളളിയിലെ കുറബാന കഴിഞ്ഞുള്ള പരിപാടികളിൽ ഞങ്ങൾ മൂന്ന് പേരും സ്ഥിര സാന്നിധ്യമായിരുന്നു.നാടകവും ഡാൻസും പാട്ടും എല്ലാമായി ഞങ്ങൾ അടിച്ചുപൊളിച്ചു നടന്നിരുന്നു.

   ക്ലാസ് കട്ട് ചെയ്ത കണ്ട സിനിമ

  ക്ലാസ് കട്ട് ചെയ്ത കണ്ട സിനിമ

  ചെറുപ്പം മുതലെ സിനിമ മനസ്സിലുണ്ട്. എന്നാൽ തിയേറ്ററിൽ പോയി സിനിമ കാണാൻ സാധിച്ചിരുന്നല്ല. നിവിൻ പോളിയോടൊപ്പമാണ് ആദ്യമായി ക്ലാസ് കട്ട് ചെയ്ത സിനിമ കാണാൻ പോകുന്നത്. അതും എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. ദിലീപേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഇഷ്ടമായിരുന്നു ഞങ്ങൾ ആദ്യമായി ക്ലാസ് കട്ട് ചെയ്ത് കണ്ട ചിത്രം.

  അൽഫോൺസിന്റെ നല്ല മനസ്

  അൽഫോൺസിന്റെ നല്ല മനസ്

  പ്ലസ്ടൂ കഴിഞ്ഞതിനു ശേഷം നഴ്സിങ്ങ് പഠിക്കാൻ പോയിരുന്നു. പഠന ശേഷം സിനിമയിൽ അവസരത്തിനായി പല സംവിധായകരുടേയും വീടുകളിൽ കയറി ഇറങ്ങി നടന്നിരുന്നു. കൂടാതെ സിനിമ ഓഡിഷനുകളിലും പങ്കെടുത്തിരുന്നു. അങ്ങനെയാണ് മലർവാടിയിൽ എത്തുന്നത്. തങ്ങളുടെ കൂട്ടത്തിൽ സിനിമ പഠിക്കാൻ പോയ ഒരേരാളായിരുന്നു അൽഫോൺസ്പുത്രൻ. ശേഷം അൽഫോൺസ് സിനിമ ചെയ്തപ്പോൾ പഴയ കൂട്ടുകാരെയെല്ലാം അവൻ സിനിമയിലെത്തിച്ചു. നല്ലൊരു മനസുള്ളവർക്കേ അതിനു കഴിയുകയുള്ളൂവെന്നും സിജു പറഞ്ഞു.

  നായകൻ പ്രതിനായകൻ

  നായകൻ പ്രതിനായകൻ

  തന്നിൽ ഏൽപ്പിക്കുന്ന ഏതുകഥാപത്രവും അതിന്റേതായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന താരമാണ് സിജു. കോമഡി, സ്വഭാവ നടൻ, നായികൻ, വില്ലൻ എന്നു വേണ്ട അഭിനയത്തിലെ എല്ലാ തലങ്ങളിലും ചുരുങ്ങിയ സമയം കൊണ്ട് തന്റെ കഴിവ് തെളിയിക്കാൻ സിജുവിന് കഴിഞ്ഞിട്ടുണ്ട്. ഹാപ്പി വെഡിങ്ങിലെ നിരാശ കാമുകനായ ഹരിയേയും, ആദിയിലെ ജയകൃഷ്ണൻ എന്ന വില്ലനേയും മനോഹരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ സിജുവിന് കഴിഞ്ഞിരുന്നു.

  English summary
  siju wilson says about nivin pauly alphone puthran friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X