സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യവുമായി ഒരു പെണ്‍കുട്ടി! വീഡിയോ വൈറല്‍
ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയും ഒരു കാലത്ത് തിളങ്ങിനിന്ന നായികയാണ് സില്‍ക്ക് സ്മിത. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. മാദക റാണിയായി തിളങ്ങിയെങ്കിലും ഇന്നും എല്ലാവരുടെയും മനസുകളില്‍ ഒരു നൊമ്പരമായി നില്‍ക്കുകയാണ് സില്‍ക്ക് സ്മിത. 1996ല്‍ 35ാമത്തെ വയസിലാണ് സില്‍ക്ക് സ്മിത മരണപ്പെട്ടത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ബോളിവുഡിലും നടി അഭിനയിച്ചിരുന്നു.

17ാമത്തെ വയസില്‍ സിനിമയിലെത്തിയ നടി നിരവധി സൂപ്പര്‍ താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 1980-90 കാലങ്ങളില്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങിനിന്ന സ്മിത രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. മരണപ്പെട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും ആരാധകര്‍ ഏറെയാണ് സില്‍ക്ക് സ്മിതയ്ക്ക്. സില്‍ക്ക് സ്മിതയുമായി രൂപ സാദൃശ്യമുളള ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
താര ആര്‍കെ എന്ന ടിക്ക് ടോക്ക് പ്രൊഫൈല്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം സ്ഫടികത്തിലെ സില്‍ക്ക് സ്മിതയെ ആണ് പെണ്‍കുട്ടി അനുകരിക്കുന്നത്. സില്‍ക്ക് സ്മിതയുമായുളള അസാധ്യ രൂപ സാദൃശ്യംകൊണ്ട് ആശ്ചര്യപ്പെടുത്തുകയാണ് ഈ പെണ്‍കുട്ടി. മുന്‍പും സില്‍ക്ക് സ്മിതയുമായി രൂപ സാദൃശ്യമുളളവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സില്‍ക്ക് സ്മിതയും രജനീകാന്തും അഭിനയിച്ച പേസ കൂടാത് എന്ന ഗാനമാണ് അന്ന് ഒരു പെണ്‍കുട്ടി ടിക്ക് ടോക്കില്‍ അവതരിപ്പിച്ചിരുന്നത്.
1979ല്‍ പുഷ്യരാഗം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സില്‍ക്ക് സ്മിതയുടെ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. മിക്ക സിനിമകളിലും ഗാനരംഗങ്ങളിലാണ് സില്‍ക്ക് സ്മിത പ്രത്യക്ഷപ്പെട്ടിരുന്നത്. 2011ല്‍ സില്‍ക്ക് സ്മിതയുടെ ജീവിതകഥ ആസ്പദമാക്കികൊണ്ടാണ് വിദ്യാബാലന്‍ പ്രധാന വേഷത്തില്‍ എത്തിയ ദി ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് വിദ്യാ ബാലന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.


Click it and Unblock the Notifications