»   » മൈഥിലിയുടെ റോള്‍ മോഡല്‍ സില്‍ക്ക്

മൈഥിലിയുടെ റോള്‍ മോഡല്‍ സില്‍ക്ക്

Posted By:
Subscribe to Filmibeat Malayalam

മാറ്റിനി എന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പുയര്‍ത്താന്‍ ഐറ്റം നമ്പറുമായി മൈഥിലി എത്തുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പത്മപ്രിയ, ജ്യോതിര്‍മയി എന്നിവര്‍ക്ക് ശേഷം മലയാളത്തില്‍ ഒരു ധീരമായ പരീക്ഷണത്തിന് ഒരുങ്ങുകയാണ് മൈഥിലി. ഐറ്റം ഡാന്‍സ് എന്നാല്‍ മോശം ഏര്‍പ്പാട് എന്ന ധാരണയാണ് മലയാളികളില്‍ പലര്‍ക്കും. എന്നാല്‍ മൈഥിലിയ്ക്ക് അങ്ങനെയൊന്നുമില്ല.

Mythili

മലയാളത്തില്‍ നിന്ന് തമിഴകത്തെത്തുമ്പോള്‍ ആവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുകയും തിരികെ മലയാളത്തിലെത്തുമ്പോള്‍ ശാലീന സുന്ദരിയാവുകയും ചെയ്യുന്ന നടിമാരില്‍ നിന്നും അല്പം മാറി ചിന്തിക്കാന്‍ തയ്യാറായിരിക്കുകയാണ് ഈ പെണ്‍കുട്ടി. മലയാളത്തിലും അല്പം ഗ്ലാമര്‍ ഒക്കെ വേണം എന്നാണ് മൈഥിലിയുടെ അഭിപ്രായം. പ്രത്യേകിച്ചും മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍.

തന്റെ ഡാന്‍സില്‍ വള്‍ഗറായി യാതൊന്നുമില്ലെന്നാണ് മൈഥിലി പറയുന്നത്. ചിത്രത്തില്‍ ഇത്തരമൊരു ഗാനരംഗം ഉണ്ടെന്ന കാര്യം ആദ്യം തന്നെ അറിയാമായിരുന്നു. പ്ലസ് വണ്‍ വരെ ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും തനിക്ക് സിനിമയിലെ ഡാന്‍സ് വഴങ്ങിയിരുന്നില്ലെന്നും താരം പറയുന്നു.

മലയാളത്തിന് ഐറ്റം ഡാന്‍സ് സുപരിചതമാക്കിയ ജ്യോതിര്‍മയിയോ പത്മപ്രിയയോ അല്ല സില്‍ക്ക് സ്മിതയാണ് തന്റെ റോള്‍ മോഡല്‍ എന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ മൈഥിലി വെളിപ്പെടുത്തി.

English summary

 Mythili's item dance in malayalam movie Matinee will be a special treat for viewers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam