ഒരു 'സില്‍മാ നടനെ' കാണണോ

By Aswathi

ഒരു സില്‍മാ നടനെ കാണണോ. കക്ഷി നടനായിട്ടില്ല. ഒരു സിനിമാ നടനാകാനുള്ള കഠിന ശ്രമത്തിലാണ്. ഒരു കൂട്ടം ചെറുപ്പാക്കാര്‍ ചേര്‍ന്നൊരുക്കുന്ന സില്‍മാ നടന്‍ എന്ന ഹ്രസ്വ ചിത്രത്തെ കുറിച്ചാണ് പറയുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സിനിമാ ട്രെയിലറിനെ വെല്ലുന്ന ട്രെയിലര്‍ ഇതിനോടൊകം നെറ്റില്‍ വൈറലായി കഴിഞ്ഞു. സിനിമാ നടനാകാന്‍ കൊതിച്ചു നടക്കുന്ന ഒരു ഐടി പ്രൊഫഷണലിന്റെ കഥയാണ് ചിത്രം.

silma-nadan

തന്റെ ലക്ഷ്യത്തിലെത്താന്‍ അയാള്‍ സഹിയ്ക്കുന്ന കഷ്ടപ്പാടുകള്‍ വളരെ രസകരമായി ചിത്രീകരിക്കുകയാണ് സില്‍മാ നടന്‍ എന്ന ഹ്രസ്വ ചിത്രം. പേര് സൂചിപ്പിയ്ക്കുന്നതുപോലെ തന്നെ പൂര്‍ണമായും ഒരു കോമഡി ട്രാക്കിലാണ് ചിത്രത്തിന്റെ യാത്ര.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കോഗ്നിസെന്റ് ടെക്‌നോളജീസില്‍ല്‍ ജോലി ചെയ്യുന്ന ബോണി എം കൂടത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകുമാര്‍, ജിന്‍സ ഭാസ്‌കര്‍, കണ്ണന്‍ പെരുമ്പള്ളില്‍, ശ്രുതി, അക്ഷര, ഡയാന, സന്ദീപ്, ജോണ്‍സണ്‍ മഞ്ഞാലി, ഫിറോസ്, കൃഷ്ണ കുമാര്‍, നിശാന്ത് എന്നിവരാണ് അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X