നിവിന്‍ പോളിയുടെ പാദ പിന്തുടര്‍ന്ന ഒരു സില്‍മാ നടന്‍

By Aswathi

സിനിമാക്കാരനാകണം എന്ന ആഗ്രഹം തലയ്ക്ക് പിടിച്ചപ്പോള്‍ അതിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരാണ് നിവിന്‍ പോളി, അജു വര്‍ഗീസ്, ജൂഡ് ആന്റണി പോലുള്ള യുവ സിനിമാക്കാര്‍. ചെയ്തുകൊണ്ടിരുന്ന ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഇവര്‍ സിനിമാ മോഹത്തിന് പിന്നാലെ ഓടിയത്. ഒടുവില്‍ എത്തിപ്പിടിയ്ക്കുകയും ചെയ്തു. ഏതാണ്ട് അത് പോലെ തന്നെയാണ് ഇവിടെ ഒരു സില്‍മാ നടന്റെ കാര്യവും.

സിനിമാ നടനാകാന്‍ കൊതിച്ചു നടക്കുകയും അതിന് വേണ്ടി ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകുകയും ചതിയില്‍ ചെന്നു ചാടുകയും ചെയ്യുന്ന ഇന്നത്തെ തലമുറയിലെ ഒരു പ്രതിനിധിയാണ് കഥയിലെ നായകന്‍. ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പുറമെ പോകുന്ന അവനെ പലരും കളിയാക്കിയിരിക്കാം. പക്ഷെ ഒരു സിനിമാ നടനാകണം എന്ന് കൈ രേഖ പറയുന്നുണ്ടെങ്കില്‍ അതായിരിക്കും. അങ്ങനെ സില്‍മാ നടനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് സില്‍മാ നടന്‍ എന്ന ഹ്രസ്വ ചിത്രം.

cilma-nadan

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കോഗ്‌നിസെന്റ് ടെക്‌നോളജീസില്‍ല്‍ ജോലി ചെയ്യുന്ന ബോണി എം കൂടത്തില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവകുമാര്‍, ജിന്‍സ ഭാസ്‌കര്‍, കണ്ണന്‍ പെരുമ്പള്ളില്‍, ശ്രുതി, അക്ഷര, ഡയാന, സന്ദീപ്, ജോണ്‍സണ്‍ മഞ്ഞാലി, ഫിറോസ്, കൃഷ്ണ കുമാര്‍, നിശാന്ത് എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഇതിനോടകം യൂട്യൂബില്‍ തരംഗമായി കഴിഞ്ഞു. രണ്ട്‌ലക്ഷത്തിലധികം ആളുകള്‍ ഈ കുഞ്ഞു ചിത്രം കണ്ടിരിക്കുന്നു.

നിവിന്‍ പോളിയെ പോലെയൊക്കെ സില്‍മാ നടനാകാന്‍ ആഗ്രഹിച്ചു അങ്ങനെ തന്നെ ആയിത്തീര്‍ന്ന എബി മാത്യു എന്ന സില്‍മാ നടന്റെ കഥ നിങ്ങളുമൊന്നു കണ്ടു നോക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X