ആദ്യത്തെ കണ്‍മണിക്കായി കാത്ത് രഞ്ജിന്‍ രാജും ശില്‍പ്പയും, വളക്കാപ്പ് ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

പൂമൂത്തോളെ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് രഞ്ജിന്‍ രാജ്. സംഗീതാസ്വാദകരെ പിടിച്ചിരുത്തിയ പാട്ട് ഗായകന്‌റെ കരിയറിലും വലിയ വഴിത്തിരിവായി മാറി. മ്യൂസിക്ക് ഡയറക്ടറായുളള രഞ്ജിന്‍ രാജിന്‌റെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ജോസഫ്. ജോജു ജോര്‍ജ്ജ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായതും രഞ്ജിന് നേട്ടമായി. ജോസഫിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ഗായകന്‍.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

പൂമുത്തോളെയ്ക്ക് പുറമെ ജോസഫില്‍ രഞ്ജിന്‍ രാജ് ഒരുക്കിയ മറ്റ് പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന് പിന്നാലെ വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍, ഓര്‍മ്മയില്‍ ഒരു ശിശിരം ഉള്‍പ്പെടെയുളള സിനിമകള്‍ക്കും രഞ്ജിന്‍ രാജ് സംഗീതമൊരുക്കി. നിലവില്‍ സുരേഷ് ഗോപി നിതിന്‍ രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാവലാണ് സംഗീത സംവിധായകന്‌റെ പുതിയ ചിത്രം.

2013ലായിരുന്നു രഞ്ജിന്‍ രാജ്

അതേസമയം 2013ലായിരുന്നു രഞ്ജിന്‍ രാജ് വിവാഹിതനായത്. ശില്‍പ്പ തുളസിയെ ആണ് ഗായകന്‍ ജീവിത സഖിയാക്കിയത്. പാലക്കാട് സ്വദേശിയായ രഞ്ജിന്‍ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. സംഗീത സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ശില്‍പ്പയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നുളള

ശില്‍പ്പയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നുളള മനോഹര ചിത്രങ്ങളാണ് രഞ്ജിന്‍ രാജ് പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് രഞ്ജിന്‍ രാജും ഭാര്യയും. വളക്കാപ്പ് ചടങ്ങില്‍ കുടുംബത്തിനൊപ്പം എടുത്ത ചിത്രങ്ങളും രഞ്ജിന്‍ രാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യ ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമൊക്കെ സംഗീതം ഒരുക്കിയായിരുന്നു രഞ്ജിന്‌റെ തുടക്കം.

പിന്നീട് അഞ്ഞൂറിലധികം പരസ്യങ്ങള്‍ക്കും

പിന്നീട് അഞ്ഞൂറിലധികം പരസ്യങ്ങള്‍ക്കും ടിവി ചാനലുകളുടെ പ്രൊമോ വീഡിയോകള്‍ക്കുമൊക്കെ ഈണം നല്‍കിയിരുന്നു സംഗീത സംവിധായകന്‍. 2014ലിലാണ് രഞ്ജിന്‍ രാജ് സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. 19ാമത്തെ വയസിലായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗറില്‍ രഞ്ജിന്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് സ്റ്റേജ് ഷോകളും ചെയ്തു താരം.

മുന്‍പ് പൂമുത്തോളെ ഗാനം

മുന്‍പ് പൂമുത്തോളെ ഗാനം അമ്മയെ മനസില്‍ ഓര്‍ത്തുകൊണ്ടാണ് താന്‍ ചിട്ടപ്പെടുത്തിയതെന്ന് രഞ്ജിന്‍ തുറന്നുപറഞ്ഞിരുന്നു. ഒരു സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗായകന്‍ ഇക്കാര്യം പറഞ്ഞത്. അമ്മയുടെ വിയോഗത്തിന് ശേഷമാണ് താന്‍ ഈ ഗാനം ചെയ്തതെന്നും, പലരും കാമുകിക്കും മക്കള്‍ക്കുമായി ഈ പാട്ട് സമര്‍പ്പിക്കുമ്പോള്‍ താന്‍ ഇത് അമ്മയ്ക്കായി ഒരുക്കിയതാണെന്നും രഞ്ജിന്‍ അന്ന് പറഞ്ഞു.

ടൊവിനോ തോമസ് നായകനാവുന്ന

ടൊവിനോ തോമസ് നായകനാവുന്ന കാണെ കാണെയും രഞ്ജിന്‍ രാജിന്‌റെ പുതിയ ചിത്രമാണ്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. കൂടാതെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു സംഗീത സംവിധായകന്‍. ജോസഫിലെ സംഗീതത്തിന് നിരവധി അവാര്‍ഡുകളും രഞ്ജിന്‍ രാജ് നേടിയിരുന്നു.

Recommended Video

Bigg Boss Malayalam : Majisiya bhanu's inspirational story

ഫോട്ടോ കടപ്പാട്: രഞ്ജിന്‍ രാജ് ഇന്‍സ്റ്റഗ്രാം

More from Filmibeat

Read more about: music director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X