രാക്ഷസനു ശേഷം സിലുക്കുവാരുപ്പട്ടി സിങ്കമായി വിഷ്ണു വിശാല്‍! ട്രെയിലര്‍ തരംഗമാവുന്നു! കാണൂ
രാക്ഷസന്റെ വന്‍വിജയത്തിനു ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് വിഷ്ണു വിശാല്‍. സൈക്കോ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകരണം സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. രാക്ഷസനു ശേഷം
വിഷ്ണുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സിലുക്കുവാരുപട്ടി സിങ്കം. നടന്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് നടനെത്തുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ചെല്ല അയവു സംവിധാനം ചെയ്ത ചിത്രം വിഷ്ണു വിശാല്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓവിയയും റെജീനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

യോഗി ബാബു, ആനന്ദരാജ്, കരുണാകരന്‍, ലിവിംഗ്സ്റ്റണ്‍, സായി രവി,മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സിലുക്കുവാരുപട്ടി സിങ്കത്തിനു പുറമെ വിജയ് സേതുപതിക്കൊപ്പമുളള ഇദം പൊരുള്‍ യെവള്‍, ജഗജാല കില്ലാഡി തുടങ്ങിയ സിനിമകളും വിഷ്ണു വിശാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications