നയന്‍സും ഹന്‍സികയും ചിന്പുവിന് കണ്‍ഫ്യൂഷന്‍
ചെന്നൈ: പ്രണയം പൊളിഞ്ഞെങ്കിലെന്താ...തന്റെ മുന്‍ കാമുകിമാര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ചിമ്പു. ഹന്‍സികയുമായുള്ള ചിമ്പുവിന്റെ ബന്ധം തകര്‍ന്നത് അടുത്തിടെയാണോല്ലോ. എന്നാല്‍ ബ്രേക്ക് അപ്പിന് ശേഷവും ഇരുവരും വീണ്ടുമൊന്നിച്ചു. വാല് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായിരുന്നു ഒരുമിച്ചത്.
ചിത്രത്തില്‍ ചിമ്പുവിന്റെ നായിക ഹന്‍സികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണെങ്കിലും ഇത്വരെയും പൂര്‍ത്തിയായിട്ടില്ല. യു ആര്‍ മൈ ഡാര്‍ലിംഗ് എന്ന ഗാനത്തിന്റെ ചിത്രീകരണം മാത്രമാണ് ചിത്രത്തില്‍ പൂര്‍ത്തിയായത്. ബാംഗ്ലൂരിലാണ് ഗാനരംഗം ചിത്രീകരിച്ചത്. വിജയ് ചന്ദര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

പ്രണയവും പ്രണയത്തകര്‍ച്ചയൊന്നും ചിമ്പുവിന് വിഷയമേ അല്ല. ഏറെ വിവാദങ്ങള്‍ക്കിടെയാണ് ഏറെ കൊട്ടിഘോഷിയ്ക്കപ്പെട്ട ചിമ്പു-നയന്‍താര ബന്ധം തകര്‍ന്നത്. എന്നാല്‍ തന്റെ പഴയ കാമുകി നയന്‍സിനൊപ്പവും ഉടന്‍ തന്നെ അഭിനിക്കാന്‍ കൂടി ചിമ്പുവിന് യോഗമുണ്ടായി. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ഇതു നമ്മ ആള് എന്ന ചിത്രത്തിലാണ് ചിമ്പുവും നയന്‍സും ഒന്നിയ്ക്കുന്നത്. എന്തായാലും പിണങ്ങിപ്പിരിഞ്ഞ് രണ്ട് കാമുകിമാരും വീണ്ടും ചിന്പുവിനൊപ്പം എത്തിയതോടെ ഗോസിപ്പുകള്‍ സജീവമാകുമെന്ന് ഉറപ്പ്.


Click it and Unblock the Notifications