TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നയന്‍താരയും ചിമ്പുവും പുരാതന ക്ഷേത്രത്തില്‍
വീണ്ടും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തകര്‍ക്കുമ്പോഴും ചിമ്പുവും നയന്‍താരയും സ്വകാര്യ ജീവിതവും അഭിനയജീവിതവുമെല്ലാമായി തിരക്കിലാണ്. ഇടക്കിടെ സുഹൃത്തുക്കളുടെ ജന്മദിനങ്ങള്ക്കും പാര്‍ട്ടികള്‍ക്കുമായി ഒന്നിച്ചെത്തുന്ന രണ്ടുപേരും ഗോസിപ്പ് കോളങ്ങളിലെ ഇപ്പോഴത്തെ മിന്നുന്ന താരങ്ങളാണ്. രണ്ടുപേരും പഴയ പ്രണയം പൊടിതട്ടിയെടുത്തിരിക്കുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും കാണുമ്പോള്‍ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ അല്പം സംശയങ്ങള്‍ തോന്നിപ്പോവുകയും ചെയ്യു.
ഇപ്പോഴിതാ രണ്ടുപേരും കൂടി ഒന്നിച്ചഭിനയിക്കുന്ന ഇതു നമ്മ ആള് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി 1500 വര്‍ഷം പഴക്കമുള്ളൊരു ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവര്‍.

പുരാതന ക്ഷേത്രത്തില്‍വച്ച് നയന്‍താരയും ചിമ്പുവും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ച കാര്യം ചിത്രത്തിന്റെ ക്യാമറാമാനായ ബാലസുബ്രഹ്മണ്യമാണ് പുറംകോലത്തെ അറിയിച്ചത്. 1500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തില്‍ വച്ച് ഹെലികാം വെച്ചാണ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും വളരെ ബുദ്ധിമുട്ടേറിയ രംഗങ്ങളായിരുന്നു ഇവയെന്നുമാണ് ക്യാമറാമാന് പറയുന്നത്.
സംവിധായകനായ പാണ്ഡിരാജ് ഈ ചിത്രത്തിനായി ഹെലികാം വളരെ നൂതനമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നതത്രേ. പൊതുവേ ഗാനരംഗങ്ങളും സംഘട്ടനരംഗങ്ങളുമെല്ലാം ചിത്രീകരിക്കാനാണ് ഹെലികാം ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇതുനമ്മ ആളില്‍ ഇത് രണ്ടിനുമല്ല ഹെലികാം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.