ആരോടും മത്സരിയ്ക്കാന്‍ ചിന്പുവും നയന്‍താരയും ഇല്ല
പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം നയന്‍താരയും ചിമ്പുവും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഇതു നമ്മ ആള്. ചിത്രീകരണം 90 ശതമാനവും പൂര്‍ത്തിയായി. ഇനി ഗാനരംഗങ്ങള്‍ മാത്രമാണ് ശേഷിയ്ക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കമല്‍ഹാസന്‍ ഉള്‍പ്പടെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്യുന്നതിനാല്‍ ഇത് നമ്മ ആള് ഒക്ടോബറിലാകും റിലീസ് ചെയ്യുക.
സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ റിലീസ് പരിഗണിച്ച് നയന്‍സ്-ചിമ്പു ചിത്രം റിലീസ് മാറ്റുകയായിരുന്നു.

കമല്‍ഹാസന്റെ ഉത്തമ വില്ലന്‍, വിക്രത്തിന്റെ ഐ, വിശാലിന്റെ പൂജ, എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നതോടെയാണ് ഇതു നമ്മ ആള് ടീം പിന്മാറ്റം നടത്തുന്നത്. ബിഗ് റിലീസുകള്‍ തമ്മിലുള്ള പ്രശ്‌നം ഒഴിവാക്കുന്നതിനായി മറ്റ് ചിത്രങ്ങളുമായി രണ്ടാഴ്ച വ്യത്യാസത്തിലാകും നയന്‍സ്-ചിമ്പു ചിത്രം റിലീസ് ചെയ്യുക.


Click it and Unblock the Notifications











