TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ചിമ്പുവും നയന്‍താരയും കുംഭകോണത്തേയ്ക്ക്!
കോടമ്പാക്കത്തെ സംസാരം ഇപ്പോള്‍ നയന്‍താരയെയും മുന്കാമുകന് ചിലമ്പരശനെയും കുറിച്ചാണ്. അടുത്തകാലത്തായി വീണ്ടും അടുത്തുതുടങ്ങിയ ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പുത്തന്‍ ഗോസിപ്പുകളും വന്നുതുടങ്ങി.
എല്ലാം മറന്ന് രണ്ടുപേരുംകൂടി വീണ്ടും പ്രണയത്തിലേയ്ക്ക് വീണിരിക്കുകയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇവരുടെ ഒന്നിച്ചുള്ള സെല്‍ഫികള്‍ കാണുമ്പോള്‍ ആര്‍ക്കും ഇക്കാര്യത്തില്‍ അല്പം സംശയം തോന്നിപ്പോവുകയും ചെയ്യും. പ്രണയത്തിന്റെ കാര്യം നയന്‍സും ചിമ്പുവും തീരുമാനിയ്ക്കും പടി നടക്കും, അതിനെ അതിന്റെ വഴിയ്ക്ക് വിടാം.

ഇപ്പോള്‍ രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്ന ഇതു നമ്മ ആളു എന്ന ചിത്രത്തിന് വീണ്ടും ജീവന് വെച്ചിരിക്കുകയാണ്. നേരത്തേ ചില പ്രശ്നങ്ങള്‍ കാരണം പാതിയില്‍ മുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടുമാരംഭിയ്ക്കുന്നു. ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായി ചിമ്പുവും നയന്‍താരയും കുംഭകോണത്തേയ്ക്ക് പോവുകയാണ്. ഇനി വളരെ കുറച്ച് ദിവസത്തെ ഷൂട്ടിങ് മാത്രമേ ബാക്കിയുള്ളുവെന്നും അത് കഴിഞ്ഞ് ഡബ്ബിങ് ജോലികള്‍ തുടങ്ങുമെന്നും സംവിധായകന് പാണ്ഡിരാജ് പറയുന്നു.
കുംഭകോണത്ത് ഗാനചിത്രീകരണം നടക്കുന്നത് ജൂണ്‍ 6നാണ്. ചിത്രത്തിന്റെ 70ശതമാനവും ഇതിനകം ചിത്രീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങും- സംവിധായകന് പറയുന്നു.
ഇതു നമ്മ ആള് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തോടെയാണ് ചിമ്പു നയന്‍താരയുമായി കൂടുതല്‍ അടുക്കുകയും കാമുകിയാണെന്ന് പ്രഖ്യാപിച്ച ഹന്‍സികയെ ഉപേക്ഷിയ്ക്കുകയും ചെയ്തതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്തായാലും ചിത്രം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ക്കിടയില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.