നയന്‍താരയ്ക്ക് ചിമ്പുവിന്റെ 'സ്‌പെഷ്യല്‍' പിറന്നാള്‍ ആശംസകള്‍

By Aswathi

നവംബര്‍ 18, ഇന്ന് തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുടെ 29 ആം ജന്മദിനമാണ്. കോളിവുഡില്‍ നിന്നു പല പ്രമുഖ നടന്മാരും നടിമാരും നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ ഒരു സ്‌പെഷ്യന്‍ 'ബേര്‍ത്ത് ഡേ വിഷസും' കണ്ടു.

പൂര്‍വ്വ കാമുകനും സഹപ്രവര്‍ത്തകനുമായ ചിമ്പുവിന്റെ പിറന്നാള്‍ ആശംസകള്‍. ട്വിറ്ററിലൂടെയാണ് ചിമ്പു നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കിയിരിക്കുന്നത്. വിഷയം കോളിവുഡ് പാപ്പരസികള്‍ പല തരത്തിലും വ്യാഖ്യാനിക്കുന്നുണ്ട്.

nayanthara-chimbu

ഇതുപോലെ ഒരു ജന്മദിനം ഈ കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ഹന്‍സികയ്ക്കും കഴിഞ്ഞിരുന്നു. പൂര്‍വ്വ കാമുകി ബന്ധത്തിന്റെ പേരിലാണ് ചിമ്പു നയന്‍സിന് ആശംസകള്‍ അറിയിച്ചതെങ്കില്‍ എന്തുകൊണ്ട് അങ്ങനെ ഒരു ആശംസ ഹന്‍സിയ്ക്ക് നല്‍കിയില്ലെന്നാണ് ചിലരുടെ ചോദ്യം.

'വല്ലവന്‍' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് നയന്‍താരയും ചിമ്പുവും പ്രണയത്തിലായത്. ഒടുവില്‍ ഒരു ചുംബനകൊണ്ട് പ്രണയം പാളിയപ്പോള്‍ നയന്‍ പ്രഭുദേവയ്‌ക്കൊപ്പം ഒന്ന് രണ്ട് പിറന്നാളുകള്‍ ആഘോഷിക്കുകയുണ്ടായി. അപ്പോള്‍ ചിമ്പു ഹന്‍സികയ്ക്ക് ഒപ്പമായിരുന്നു. വിവാഹം വരെ എത്തിയ ഹന്‍സിക ചിമ്പു ബന്ധം തകര്‍ന്നത്, നയന്‍താരയുടെ തിരിച്ചുവരവോട് കൂടിയാണ്.

പ്രഭുദേവയുമായി ഉടക്കി പിരിഞ്ഞ നയന്‍ 'ഇത് നമ്മ ആള്' എന്ന ചിത്രത്തിലൂടെ ചിമ്പുവിനൊപ്പം വീണ്ടും അഭിനയിക്കുകയാണ്. അഭിനയത്തിന് പുറമെ തങ്ങള്‍ത്തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ നയന്‍സിനെയും ചിമ്പുവിനെയും പിന്നീട് പല സ്വകാര്യ പരിപാടികളിലും ഒരുമിച്ച് കണ്ടു. അപ്പോഴേ പാപ്പരസികള്‍ ഉറപ്പിച്ചിരുന്നു, ഈ പ്രണയം പൊടിതട്ടിയെന്ന്. ഇപ്പോള്‍ സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസകള്‍ കൂടെയായപ്പോള്‍ സംശയം ഒന്നുകൂടെ ബലപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X