വ്യാജന്മാര്‍ക്കെതിരെ ചിമ്പു നിയമനടപടിയ്ക്ക്

By Lakshmi

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ താരങ്ങളുടെ പേരിലുള്ള വ്യാജപ്രൊഫൈലുകള്‍ക്ക് കണക്കില്ല. ഇത്തരം വ്യാജപ്രൊഫൈലുകളിലൂടെ പണികിട്ടിയ താരങ്ങളും ഏറെയുണ്ട്. ഇത്തരത്തിലുള്ള അബദ്ധങ്ങളില്‍ പെടുമ്പോള്‍ മാത്രമാണ് പല നടന്മാരും നടിമാരും തങ്ങളുടെ പേരിലുള്ള തങ്ങള്‍ തുടങ്ങിയിട്ടില്ലാത്ത പ്രൊഫൈലുകള്‍ക്കെതിരെ പരാതിയും മറ്റും നല്‍കുന്നത്. ഇപ്പോഴിതാ തമിഴ് യുവതാരം ചിന്വുവും വ്യാജപ്രൊഫൈലിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

പല താരങ്ങളെല്ലാം വ്യാജപ്രൊഫൈലുകളെക്കുറിച്ച് പരാതി പറഞ്ഞ് അവയിലൂടെ പണികിട്ടുന്നതുവരെ കാത്തിരുന്നിട്ടുണ്ട് നിയമനടപടി സ്വീകരിക്കാന്‍. എന്നാല്‍ ചിമ്പു പറയുന്നത് അതിന് തന്നെക്കിട്ടില്ലെന്നാണ്. തന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിലവിലുണ്ടെന്ന് അറിഞ്ഞതോടെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

Simbu

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിമ്പു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൈപ്, ഫേസ്ബുക്ക് എന്നിവയില്‍ തന്റെ വ്യാജ പ്രൊഫൈലുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും, തന്റെ പേരില്‍ വ്യാജ മെയില്‍ ഐഡികളുണ്ടെന്നും ചിമ്പു പറയുന്നു.

സ്‌കൈപ്പിലും ഫേസ്ബുക്കിലും തനിയ്ക്ക് അക്കൗണ്ട് ഇല്ലെന്നും അതിലൂടെ വരുന്നകാര്യങ്ങളൊന്നും താന്‍ പറയുന്നതോ ചെയ്യുന്നതോ അല്ലെന്ന് അരാധകര്‍ മനസിലാക്കണമെന്നും ചിമ്പു പറഞ്ഞിട്ടുണ്ട്. ഒപ്പം താനുമായി ബന്ധപ്പെടണമെന്ന് ട്വിറ്ററിലുള്ള ഔദ്യോഗിക അക്കൗണ്ടിലൂടെ ബന്ധപ്പെടാവുന്നതാണെന്നും താരം വ്യക്തമാക്കുന്നു.

തന്റെ പേരില്‍ വിലസുന്ന വ്യാജന്മാര്‍ എത്രയും പെട്ടെന്ന് അക്കൗണ്ടുകള്‍ ഡിലിറ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താരം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X