»   » നാടുവാഴികള്‍, ലേലം.... സിംഹാസനവും കോപ്പിയടി?

നാടുവാഴികള്‍, ലേലം.... സിംഹാസനവും കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Simhasanam
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിംഹാസനത്തിന് ചുറ്റും ഒരിരിമ്പുമറയുണ്ടോ? സിനിമയുടെ കഥയെന്തെന്ന് ചോദിച്ചാല്‍ സസ്‌പെന്‍സ് കാരണം കഥ പുറത്തുവിടാന്‍ പാടില്ല, കഥ പറയില്ല എന്നൊക്കെയാണ് സംവിധായകന്റെ മറുപടിയത്രേ.

സിനിമയുടെ പുതിയ സ്റ്റില്ലുകള്‍ ചോദിച്ചാലും അതിനും ാജി വഴങ്ങുന്നില്ലെന്ന് കേള്‍ക്കുന്നു... പഴയ പടങ്ങള്‍ വേണേല്‍ തരാമെന്നാണ് ആക്ഷന്‍ സംവിധായകന്റെ ഡയലോഗ്്. ഇത്രമാത്രം ഒളിപ്പിച്ചുവെയ്ക്കാനെന്താണ് സിംഹാസനത്തിലുള്ളത്.

മോഹന്‍ലാല്‍ നായകനായ നാടുവാഴികളുടെ റീമേക്കാണ് സിംഹാസനമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ സിംഹാസനത്തിന്റെ കഥയെഴുതി വന്നപ്പോള്‍ അത് പുതിയൊരു സംഭവമായെന്ന് പിന്നീട് ഷാജി തിരുത്തി.

എന്നാല്‍ സിംഹാസനം മാത്രമല്ല, മോഹന്‍ലാലിന്റെ നാടുവാഴികളും സുരേഷ് ഗോപിയുടെ ലേലവുമെല്ലാം ഒരു ഹോളിവുഡ് ക്ലാസിക്കിന്റെ മലയാളം അനുകരണമാണെന്നത് പരസ്യമായ രഹസ്യം. 1972ല്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദി ഗോഡ്ഫാദറിന്റെ കഥയില്‍ കള്ളക്കടത്തും സ്പിരിറ്റും ഒക്കെ ചേര്‍ത്താണ് നാടുവാഴികളും ലേലവുമൊക്കെ പടച്ചത്.

ഗോഡ്ഫാദറിന്റെ കഥ ഷാജിയേയും ഏറെക്കാലം മോഹിപ്പിച്ചിരുന്നു. ഒരവസരമൊത്തപ്പോള്‍ ഗോഡ്ഫാദറിനെ ഷാജിയും സിംഹാസനമാക്കി മാറ്റുകയാണെന്നാണ് അണിയറസംസാരം. ഇക്കാര്യം രഹസ്യമാക്കിവെയ്ക്കനാണ് ലൊക്കേഷനിലെ ഇരുമ്പുമറയെന്നും കേള്‍ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam