മമ്മൂട്ടി തന്നെയല്ലേ? ഇങ്ങനെയുമുണ്ടോ ഛായ? മെഗാസ്റ്റാറിനെപ്പോലെ തന്നെ കൂളിങ്ങ് ഗ്ലാസും! ചിത്രം കാണൂ!
ഒരാളെപ്പോലെ ഒന്‍പത് പേരുണ്ടെന്നൊക്കെയാണ് പറഞ്ഞ് കേള്‍ക്കാറുള്ളത്. രൂപസാദൃശ്യമുള്ള പലരേയും കാണാറുമുണ്ട്. താരങ്ങളില്‍ പലരുടേയും അപരന്‍മാരെ നമ്മള്‍ കാണാറുണ്ട്. ശബ്ദത്തിലും രൂപത്തിലുമൊക്കെയായാണ് അപരന്‍മാര്‍ എത്താറുള്ളത്. ചാനല്‍ പരിപാടികളിലൂടെയാണ് പലരുടേയും അപരന്‍മാരെ കാണാറുള്ളത്. മമ്മൂട്ടിയുടെ അപരന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ നടനവിസ്മയമായ താരത്തെ അനുകരിച്ചും ആ ശബ്ദവും മാനറിസവുമൊക്കെയായി നിരവധി പേരെത്തിയിരുന്നു. അതിന് പിന്നാലെയായാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
സ്റ്റൈലിഷായാണ് മമ്മൂട്ടി എന്നും പ്രത്യക്ഷപ്പെടാറുള്ളത്. 67 ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും അതിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുമൊക്കെ ചോദിക്കാത്തവര്‍ വിരളമാണ്. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണത്രമവുമാണ് താരത്തിന്റേത്. വ്യായാമം ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെ അദ്ദേഹമെന്നും വ്യക്തമാക്ക നിരവധി പേരാണ് രംഗത്തെത്തിയത്. യുവതാരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകയാണ് അദ്ദേഹം. മമ്മൂട്ടിയുടെ ശാസനയ്ക്കും സ്‌നേഹഹോപദേശത്തിനും വഴങ്ങി വ്യായാമം ചെയ്യാന്‍ തുടങ്ങിയവരും കുറവല്ല.

തിരൂര്‍ സ്വദേശിയായ വഹാബിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആരുംപറയും മമ്മൂട്ടിയല്ലേ ഇതെന്ന്. ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെ എന്നും മെഗാസ്റ്റാറിന്റെ വീക്കനെസ്സാമ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ചിത്രങ്ങള്‍.


Click it and Unblock the Notifications