twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാംഗ്ലൂര്‍ ഡെയ്‌സിലെ സാറയും പ്രേമത്തിലും മലരും തമ്മിലുള്ള ചില സാമ്യം?

    By Aswathi
    |

    പ്രേമം എന്ന ചിത്രം റിലീസ് ചെയ്യുന്നതുവരെ എല്ലാവരും ആലവപ്പുഴയുടെ തീരത്തും പൊന്തിനില്‍ക്കുന്ന മുടിയുമായി വന്ന അനുപമ പരമേശ്വരനിലുമായിരുന്നു. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ മുതല്‍ ശ്രദ്ധ മലരിലേക്കാണ്. അടുത്തിടെ മലയാളികളെ ഇത്രയേറെ സ്വാധീനിച്ച ഒരു സ്ത്രീ കഥാപാത്രം ഉണ്ടായിട്ടുണ്ടോ?

    പ്രേമത്തിലെ മലരിനും ബാംഗ്ലൂര്‍ ഡെയ്സിലെ സാറിയ്ക്കും ചില സാമ്യങ്ങളില്ലേ. ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച അജുവും സൈറയും, നിവിനും സായ് പല്ലവിയും അവതരിപ്പിത്ത ജോര്‍ജ്ജും മലരും. രണ്ടു ജോഡിയും പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചവയാണ്.

    sarah-malar

    ഈ സിനിമകള്‍ റിലീസാകുന്നതിന് മുമ്പ് പലരും അറിയുക പോലുമില്ലാതിരുന്ന പാര്‍വതിയെയും സായി പല്ലവിയെയും സൈറ, മലര്‍ എന്നീ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാക്കി മാറ്റി. ചിത്രം പിന്നീട് ഓര്‍മിയ്ക്കുന്നത്, കുറിക്കപ്പെടുന്നത് ഇവരുടെ കഥാപാത്രങ്ങളിലൂടെയായി

    ഇരു ജോടികളും എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും സംതൃപ്ത്തിപ്പെടുത്തിയവര്‍. ഇരു ചിത്രങ്ങളും മലയാള സിനിമാ ചരിത്രത്തില്‍ തന്നെ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു എന്നതിനു പുറമേ ഇവ രണ്ടും നിര്‍മ്മിച്ചത് അന്‍വര്‍ റഷീദ് എന്ന മെഗാ സംവിധായകനാണെന്നതും മറ്റൊരു സാമ്യത.

    2014-ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ഇറങ്ങിയതിനു ശേഷം അതിലെ 'ഏതു കരിരാവിലും' എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയെങ്കില്‍ 2015- ല്‍ ഇറങ്ങിയ 'മലരേ' എന്ന ഗാനം അത്രമാത്രം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ദുല്‍ഖറിന്റേയും നിവിന്റേയും ഇത്രയേറെ സ്വാധീനിച്ച കഥാപാത്രങ്ങള്‍ വേറെയില്ലെന്നതും പ്രത്യേകതയാണ്.

    English summary
    Similarities between Sarah in Bangalore days and Malar from Premam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X