നീണ്ട ഇടവേളയ്ക്ക് ശേഷം സിമ്രാന്‍ വീണ്ടും കന്നടയില്‍
തെന്നിന്ത്യന്‍ താരം സിമ്രാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം കന്നടയിലേക്ക് മടങ്ങിയെത്തുന്നു. രണ്ടു ഭാഷകളിലായി ഒരുക്കുന്ന എലോണ്‍ എന്ന ത്രില്ലര്‍ സിനിമയിലൂടെയാണ് സിമ്രാന്റെ രണ്ടാം വരവ്.
1997ല്‍ ഇറങ്ങിയ സിംഹദ മാരി എന്ന സിനിമയിലാണ് കന്നടയില്‍ ഒടുവില്‍ സിമ്രാന്‍ അഭിനയിച്ചത്.

ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുന്നത്. ഇതാദ്യമായാണ് സിമ്രാന്‍ പൊലീസ് വേഷത്തിലെത്തുന്നത്. ഈ മാസം അവസാനത്തോടെ സിമ്രാന്റെ രംഗങ്ങള്‍ ചിത്രീകരിക്കും.
കഥ തനിക്ക് വളരെയധികം ഇഷ്ടമായെന്നും അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് സിമ്രാന്‍ പറഞ്ഞു. ശത്രു, സുബ്രമണി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ജെ.കെ.എസ് ആണ് ഈ ത്രില്ലര്‍ സിനിമയും ഒരുക്കുന്നത്.


Click it and Unblock the Notifications