ഗായികയാകാന്‍ സിമ്രാനും

By Lakshmi

നടന്മാരും നടിമാരുമെല്ലാം തങ്ങള്‍ ബഹുമുഖ പ്രതിഭകളാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. പലരും പാട്ടിലൂടെയാണ് കഴിവ് തെളിയിക്കുന്നത്. തമിഴകത്ത് നടന്മാരും നടിമാരും പാടുകയെന്നത് പുത്തന്‍ ട്രെന്‍ഡായിരിക്കുകയാണ്. പല പുത്തന്‍ പടങ്ങളിലും നായകന്മാരും നായികമാരുമെല്ലാം പാടുകയാണ്. ഇത്തരം ഗാനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിയ്ക്കുന്നുമുണ്ട്.

ഈ നിരയിലേയ്ക്ക് പുതിയതായി എത്തിയിരിക്കുന്നത് നടി സിമ്രാനാണ്. നടന്‍ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന കഥൈ തിരക്കഥൈ വസനം ഇയക്കം എന്ന ചിത്രത്തിന് വേണ്ടിയാണ് സിമ്രന്‍ പാടുന്നത്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സിമ്രാന്‍ ഒരുകാലത്ത് തമിഴകത്തിന്റെ സ്വപ്‌നറാണിയായിരുന്നു. അതുകൊണ്ടുതന്നെ സിമ്രാന്‍ പാടുന്നുവെന്നകാര്യം ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്.

Simran

പാര്‍ത്ഥിപന്‍ തന്നെയാണ് തന്റെ ചിത്രത്തില്‍ സിമ്രാന്‍ പാടുന്നുണ്ടെന്നുള്ളകാര്യം അറിയിച്ചത്. ഇപ്പോള്‍ വിദേശത്തുള്ള സിമ്രാന്‍ മെയ് 9ന് മടങ്ങിയെത്തും, അതുകഴിഞ്ഞ് പാട്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഏതാണ് മുക്കാല്‍പങ്കും കഴിഞ്ഞിരിക്കുകയാണ്. വിശാലും പ്രകാശ് രാജുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X