ഫോണ്‍ എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കേണ്ട അവസ്ഥയായി! മക്കളുടെ ഡാന്‍സ് വീഡിയോയുമായി സിന്ധു കൃഷ്ണ
മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടമുളള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടന്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ലോക്ക് ഡൗണ്‍ സമയത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. മൂത്ത മകള്‍ അഹാന മലയാള സിനിമയില്‍ തിളങ്ങിയ താരമാണ്. അനിയത്തിമാരായ ഹന്‍സികയും ഇഷാനിയും അടുത്തിടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിച്ചത്.

ലോക് ഡൗണ്‍ സമയത്ത് ഡാന്‍സ്, വര്‍ക്കൗട്ട് വീഡിയോകളുമായിട്ടാണ് താരകുടുംബം നേരത്തെ എത്തിയിരുന്നത്. അഹാനയുടെയും സഹോദരിമാരുടെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. മക്കള്‍ ഡാന്‍സ് കളിക്കുന്നതിന്റെ പുതിയ ഒരു വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു സിന്ധു പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
ഇത്തവണ ഇളയ മക്കളായ ഹന്‍സികയും ദിയയും ചുവടുവെക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കാതലന്‍ എന്ന ചിത്രത്തില്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കി പ്രഭുദേവ ഹിറ്റാക്കി മാറ്റിയ മുക്കാല മുക്കാബുല എന്ന പാട്ടിനൊപ്പമാണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. വീഡിയോ പങ്കുവെച്ചതിനൊപ്പം സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.
മക്കള് കാണാതെ ഫോണെടുത്ത് എവിടേലും ഒളിപ്പിച്ചുവയ്‌ക്കേണ്ട അവസ്ഥയായി എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത്. മക്കളുടെ വീഡിയോ കൊണ്ട് ഫോണിലെ സ്റ്റോറേജ് നിറഞ്ഞുവെന്നും സിന്ധുകൃഷ്ണ പറയുന്നു. നേരത്തെ ഓ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പമുളള അഹാനയുടെയും സഹോദരിമാരുടെയും വീഡിയോയും തരംഗമായിരുന്നു. മുന്‍പും ഇവരുടെ ഡാന്‍സ് വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ, ജിമിക്കി കമ്മല്‍ തുടങ്ങിയ പാട്ടുകള്‍ക്കൊപ്പവും അഹാനയും സഹോദരിമാരും നൃത്തം ചെയ്തിരുന്നു.
അതേസമയം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് ടൊവിനോ തോമസ്, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവരുടെ സിനിമകളിലും നടി അഭിനയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ടൊവിനോ തോമസ് ചിത്രം ലൂക്കയിലൂടെ നടി വീണ്ടും തിരിച്ചെത്തിയത്.


Click it and Unblock the Notifications











